തിരുവനന്തപുരം: കാമറ ഘടിപ്പിക്കാത്ത സ്‌കൂള്‍ വാഹനങ്ങൾക്കെതിരെ നടപടി കടുപ്പിക്കാൻ ഗതാഗത കമീഷണറേറ്റിന്‍റെ നിർദേശം. ഇത്തരം വാഹനങ്ങൾ പിടിച്ചെടുക്കാനാണ് തീരുമാനം. 2025 ഏപ്രില്‍ മുതല്‍ സ്‌കൂള്‍ വാഹനങ്ങളില്‍ കാമറ നിര്‍ബന്ധമാക്കിയിരുന്നു. സ്കൂൾ മാനേജ്മെന്‍റുകളുടെ ആവശ്യം പരിഗണിച്ച് മേയ് വരെ ഇളവും സാവകാശവും നൽകി.
എന്നിട്ടും മിക്ക വാഹനങ്ങളിലും കാമറ ഘടിപ്പിക്കാത്ത സാഹചര്യത്തിലാണ് നടപടി കടുപ്പിക്കുന്നത്. സ്‌കൂള്‍ വാഹനങ്ങള്‍ തുടര്‍ച്ചയായി അപകടത്തില്‍പെടുന്ന സാഹചര്യത്തിൽ കൂടിയാണ് നിർദേശം. പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ക്ക് പിഴ ചുമത്തും. കാമറ ഘടിപ്പിച്ച ശേഷം മാത്രം അവ വിട്ടുകൊടുത്താല്‍ മതിയെന്നാണ് നിർദേശം.
വാഹനങ്ങള്‍ക്ക് അകത്തും മുന്നിലും പിന്നിലുമാണ് കാമറ ഘടിപ്പിക്കേണ്ടത്. എട്ടു സീറ്റിന് മുകളിലുള്ള എല്ലാ വാഹനങ്ങള്‍ക്കും നിർദേശം ബാധകമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.