പൊതുവിദ്യാഭ്യാസത്തിന് ഇനി ഒറ്റ ഡയറക്ടറേറ്റ്

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖല അടുത്ത അധ്യയന വർഷം മുതൽ ഒറ്റ ഡയറക്ടറേറ്റിന് കീഴിലാക്കും. ഇതുസംബന്ധിച്ച സുപ്രധാന നിർദേശം ബുധനാഴ്ച ചേരുന്ന മന്ത്രിസഭയുടെ പരിഗണനക്ക് സമർപ്പിക്കുമെന്ന് അധ്യാപക, അനധ്യാപക സംഘടനകളുമായുള്ള ചർച്ചക്ക് ശേഷം പൊതുവിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് അറിയിച്ചു. നിലവിലുള്ള പൊതുവിദ്യാഭ്യാസ, ഹയർസെക്കൻഡറി, വൊക്കേഷനൽ ഹയർസെക്കൻഡറി ഡയറക്ടറേറ്റുകളാണ് ലയിപ്പിച്ച് ഒന്നാക്കുന്നത്.

ജൂൺ മൂന്നിന് സ്കൂളുകൾ തുറക്കുന്നത് ഡയറക്ടറേറ്റ് ഒാഫ് ജനറൽ എജ്യുക്കേഷൻ (ഡി.ജി.ഇ) എന്ന പുതിയ ഡയറക്ടറേറ്റിന് കീഴിലായിരിക്കും. മൂന്ന് ഡയറക്ടറേറ്റുകൾക്ക് കീഴിൽ വെവ്വേറെ പ്രവർത്തിക്കുന്ന പരീക്ഷാവിഭാഗങ്ങൾ ഒന്നാക്കിമാറ്റും. ഒരു പരീക്ഷാകമീഷണർക്ക് കീഴിലയായിരിക്കും പുതിയ പരീക്ഷാ സംവിധാനം. ജനറൽ എജ്യുക്കേഷൻ ഡയറക്ടർ തന്നെയായിരിക്കും പരീക്ഷാ കമീഷണർ. ഹൈസ്കൂളുകളും ഹയർസെക്കൻഡറികളും ഒന്നിച്ച് പ്രവർത്തിക്കുന്നിടങ്ങളിൽ സ്കൂളിനെ ഒറ്റ യൂനിറ്റാക്കി മാറ്റുകയും പ്രിൻസിപ്പലിനെ സ്ഥാപന മേധാവിയാക്കുകയും ചെയ്യും. ഹൈസ്കൂൾ ഹെഡ്മാസ്റ്ററെ ൈവസ്പ്രിൻസിപ്പലാക്കിമാറ്റും. ഹൈസ്കൂളിലെ അനധ്യാപക ജീവനക്കാരും ഒാഫീസും ഹയർസെക്കൻഡറി ഉൾപ്പെടെയുള്ള മുഴുവൻ സ്കൂളി​െൻറ ഒാഫീസ് സംവിധാനമായി മാറും.

സ്കൂളുകളിൽ നിലവിലുള്ള എൽ.പി, യു.പി, ഹൈസ്കൂൾ, ഹയർസെക്കൻഡറി ഘടനയിലും അധ്യാപക തസ്തികയിലും മാറ്റമുണ്ടാകില്ല. ഹയർസെക്കൻഡറി അധ്യാപകർ ഹൈസ്കൂളിൽ പഠിപ്പിക്കേണ്ടിവരുമെന്ന പ്രചാരണത്തിൽ അടിസ്ഥാനമില്ലെന്ന് മന്ത്രി വ്യക്തമാക്കി. സ്ഥാപനത്തി​െൻറ ഭരണചുമതല വരുന്നതോടെ പ്രിൻസിപ്പലി​െൻറ ജോലിഭാരത്തിൽ കുറവുവരുത്തും. ഇതുപ്രകാരമുള്ള പീരിയേഡുകൾ ഹയർസെക്കൻഡറി ജൂനിയർ അധ്യാപകന് നൽകുകയോ അല്ലാത്തിടങ്ങളിൽ ഗസ്റ്റ് അധ്യാപകനെ നിയമിക്കുകയോ ചെയ്യാം. ഹയർസെക്കൻഡറിയിൽ നിലവിലുള്ള റീജ്യനൽ ഡെപ്യൂട്ടി ഡയറക്ടർ (ആർ.ഡി.ഡി), പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിന് കീഴിലുള്ള എ.ഇ.ഒ, ഡി.ഇ.ഒ, ഡി.ഡി.ഇ ഒാഫീസ് സംവിധാനങ്ങൾ നിലവിലുള്ള രീതിയിൽ തുടരുമെന്നും മന്ത്രി വ്യക്തമാക്കി.

അതെ സമയം ഡയറക്ടറേറ്റുകൾ ലയിപ്പിക്കാനുള്ള നീക്കവുമായി സർക്കാർ മുന്നോട്ടുപോയാൽ സമരപരിപാടികളുമായി രംഗത്തുവരുമെന്ന് പ്രതിപക്ഷ അധ്യാപക സംഘടനകളുടെ കൂട്ടായ്മയായ അധ്യാപക കോ ഒാഡിനേഷൻ കമ്മിറ്റി ഭാരവാഹികൾ വ്യക്തമാക്കി. ഭാഗികമായി ലഭിച്ച ഖാദർ കമ്മിറ്റി റിപ്പോർട്ടിലെ ശിപാർശകൾ ധൃതിപ്പെട്ട് നടപ്പാക്കുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നും ഇത് പൊതുവിദ്യാഭ്യാസ മേഖലയെ തകർക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.


Tags:    
News Summary - School directorate-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.