കൊച്ചി: വിദ്യാലയങ്ങളിൽ ലഭിക്കുന്നതിനെക്കാൾ നല്ല ഭക്ഷണം ഇപ്പോൾ ജയിലുകളിലെ തടവുകാരാണ് കഴിക്കുന്നതെന്നും ഇക്കാര്യത്തിൽ മാറ്റം വരണമെന്നും നടൻ കുഞ്ചാക്കോ ബോബൻ. തൃക്കാക്കര നിയോജക മണ്ഡലത്തിലെ സ്കൂൾ കുട്ടികൾക്കായി ഉമ തോമസ് എം.എൽ.എയുടെ നേതൃത്വത്തിൽ ആരംഭിച്ച പ്രഭാതഭക്ഷണ പദ്ധതി ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു കുഞ്ചാക്കോ ബോബൻ. ഇടപ്പള്ളി ബി.ടി.എസ്.എൽ.പി സ്കൂളിലായിരുന്നു പരിപാടിയുടെ ഉദ്ഘാടനം.
വിദ്യാലയങ്ങളിലെ കുട്ടികൾ നല്ല ഭക്ഷണം ഇപ്പോള്‍ ജയിലുകളില്‍ തടവുകാരാണ് കഴിക്കുന്നത്. അത് മാറ്റം വരേണ്ട വിഷയമാണ്. കുറ്റവാളികളെ വളര്‍ത്താനല്ല, കുറ്റമറ്റവരെ സംരക്ഷിക്കാനാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഉമ തോമസ് അധ്യക്ഷത വഹിച്ചു.
28 സർക്കാർ, എയ്ഡഡ് എൽ.പി, യു.പി സ്കൂളുകളിൽ പഠിക്കുന്ന 7081 വിദ്യാർഥികൾക്കായാണ് പദ്ധതി നടപ്പാക്കുന്നത്. പി.ടി. തോമസ് ഫൗണ്ടേഷന്റെ സഹകരണത്തിൽ ബി.പി.സി.എൽ സി.എസ്. ആർ പദ്ധതിയുടെ ഭാഗമായി 98 ലക്ഷം രൂപ ചെലവിട്ട് 165 അധ്യയനദിനങ്ങൾക്കായി നടപ്പാക്കുന്ന പദ്ധതിക്ക് ‘സുഭിക്ഷം തൃക്കാക്കര' എന്നാണ് പേര് നൽകിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.