കൊല്ലത്ത് സ്കൂൾ ബസ് ക്ഷേത്രത്തിലേക്ക് പാഞ്ഞുകയറി

കൊല്ലം: കൊല്ലത്ത് സ്കൂൾ ബസ് ക്ഷേത്രത്തിലേക്ക് പാഞ്ഞുകയറി ഉണ്ടായ അപകടത്തിൽ നാലു വിദ്യാർഥികൾക്ക് പരിക്ക്. രാവിലെ 8.45ഒാടെ കൊല്ലം കുന്നിക്കോട് വിളക്കുടിയിലാണ് സംഭവം.

പുനലൂർ ചെമ്മന്തൂർ ബോയ്സ് ഹയർ സെക്കണ്ടറി സ്കൂളിന്‍റെ ബസ് ആണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട് ബസ് ക്ഷേത്രത്തിലേക്ക് പാഞ്ഞു കയറുകയായിരുന്നു. വാഹനത്തിനുള്ളിൽ ക്ലീനർ അകപ്പെട്ടത് രക്ഷാപ്രവർത്തനം വൈകിപ്പിച്ചു.

ബസ് വെട്ടിപ്പൊളിച്ചാണ് ക്ലീനർ ജോസഫിനെ പുറത്തെടുത്തത്. ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

Tags:    
News Summary - School Bus hit Temple in Kollam -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.