പട്ടികജാതി പട്ടിക ഗോത്രവർഗ കമീഷന്‍ ജില്ലാ പരാതി പരിഹാര അദാലത്ത്

തിരുവനന്തപുരം: സംസ്ഥാന പട്ടികജാതി പട്ടിക ഗോത്രവർഗ കമീഷന്‍ നിലവിലുള്ള പരാതികളില്‍ തീര്‍പ്പ് കല്‍പ്പിക്കുതിനായി ജില്ലയില്‍ കാക്കനാട് സിവില്‍ സ്റ്റേഷനിലുള്ള ജില്ലാ പ്ലാനിങ് ഹാളില്‍ ജൂലൈ 19, 20 തീയതികളില്‍ പരിഹാര അദാലത്ത് നടത്തുന്നു. അദാലത്തിന് കമീഷന്‍ ചെയര്‍മാന്‍ ബി.എസ് മാവോജി, മെമ്പര്‍മാരായ എസ്. അയകുമാര്‍ (എക്സ്. എം. പി.), അഡ്വ. സൗമ്യ സോമന്‍ എന്നിവര്‍ അദാലത്തിന് നേതൃത്വം നല്‍കും.

പട്ടികജാതി പട്ടികഗോത്ര വർഗക്കാരുടെ വിവിധ വിഷയങ്ങളില്‍ കമീഷന്‍ മുമ്പാകെ സമര്‍പ്പിച്ചിട്ടുള്ളതും വിചാരണയിലിരിക്കുതുമായ കേസുകളില്‍, പരാതിക്കാരെയും പരാതി എതിര്‍ കക്ഷികളെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും നേരില്‍ കേസ് പരാതികള്‍ തീര്‍പ്പാക്കും. അതോടൊപ്പം പുതിയ പരാതികള്‍ സ്വീകരിക്കുതിനും സൗകര്യം ഉണ്ടായിരിക്കും. പരാതി പരിഹാര അദാലത്തുകളില്‍ ബന്ധപ്പെട്ട പൊലീസ് ഓഫീസര്‍മാര്‍, റവന്യു വകുപ്പ്, വനം വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, പഞ്ചായത്ത് വകുപ്പ്, ആരോഗ്യ വകുപ്പ്, സഹകരണ വകുപ്പ്, പട്ടികജാതി-വർഗ വികസന വകുപ്പ് തുടങ്ങി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ സംബന്ധിക്കും.

Tags:    
News Summary - Scheduled Caste Schedule Tribe Commission District Grievance Redressal Adalat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.