സംസ്ഥാനത്ത് ഭൂരഹിതരായി പട്ടികജാതി കുടുംബങ്ങൾ -73,687, ആദിവാസികൾ- 5736

തിരുവനന്തപുരം: സംസ്ഥാനത്ത് തലചായ്ക്കാൻ ഇടമില്ലാത്ത ഭൂരഹിതരും ഭവനരഹിതരുമായി 73,687 പട്ടികജാതി കുടുംബങ്ങളും 5736 ആദിവാസികൾ കുടുംബങ്ങളുമുണ്ടെന്ന് മന്ത്രി ഒ ആർ. കേളു നിയമസഭയെ അറിയിച്ചു. ഭവന രഹിതരായ 62,250 പട്ടികജാതി കുടുംബങ്ങളും 10,777 പട്ടികവർഗ കുടുംബങ്ങളും സംസ്ഥാനത്തുണ്ടെന്നും മന്ത്രി കെ.ബാബുവിന് മറുപടി നൽകി.

പട്ടികജാതിക്കാരിൽ ഭൂരിഹിത ഭവനിരഹിതർ ഏറ്റവും അധികമുള്ളത് തിരുവനന്തപുരം ജില്ലയിലാണ്. 11, 096 പട്ടികജാതി കുടുംബങ്ങളുണ്ട്. ആദിവാസികളിൽ ഇത് വയനാട്ടിലാണ്. ഭൂരഹിത ഭവനരഹിത കുടുംബങ്ങൾ 2883 ആണ്. ഭൂരഹിത ഭവരഹിതപട്ടികജാതി കുടുംബങ്ങൾ ഏറ്റവും കുറവുള്ളത് വയനാട്ടിലാണ്. 761 കുടുംബങ്ങളുണ്ട്. തിരുവനന്തപുരത്ത് ആദിവാസികളിൽ ആരം ഭൂരഹിത ഭവനരഹിത വിഭാഗത്തിലില്ല. കൊല്ലത്ത് 29 കുടുംബങ്ങൾ മാത്രമേ ആദിവാസി വിഭാഗത്തിലുള്ളു.

 

പട്ടികജാതി വിഭാഗത്തിലെ ഭവനരഹിതർ -(ഭൂരഹിത ഭവനരഹിതർ) ഇങ്ങനെ.... തിരുവനന്തപുരം-7355 (11096), കൊല്ലം-8698(8974,), ആലപ്പുഴ- 4153(3656), പത്തനംതിട്ട -2516(2291), എറണാകുളം-5319(4336), കോട്ടയം -2246(2579), ഇടുക്കി- 5290(7382), തൃശ്ശൂർ-5506(9805), പാലക്കാട്-10186(9481), മലപ്പുറം-4670(6970), കോഴിക്കോട്-2932(3232), വയനാട്-1068(761), കണ്ണൂർ-1269(2039), കാസർകോഡ്- 1542(1085) എന്നിങ്ങനെയാണ്

പട്ടികവർഗ വിഭാഗത്തിലെ ഭവനരഹിതർ (ഭൂരഹിത ഭവനരഹിതർ )ഇങ്ങനെ...തിരുവനന്തപുരം-428 (0), കൊല്ലം-129(29,), ആലപ്പുഴ- 64(113), പത്തനംതിട്ട -351(114), എറണാകുളം-282(133), കോട്ടയം -152(142), ഇടുക്കി- 1232(353), തൃശ്ശൂർ-119(106), പാലക്കാട്-951(296), മലപ്പുറം-568(340), കോഴിക്കോട്-196(108), വയനാട്-4219(2883), കണ്ണൂർ-575(502), കാസർകോട്- 1511(507) എന്നിങ്ങനെയാണ്

ലൈഫ് മിഷൻ ഭവനനിർമാണത്തിൻറെ ഭാഗമായി പട്ടികജാതി വിഭാഗത്തിൽപ്പെട്ടവർക്ക് 1561.3 കോടി രൂപയും, പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്ക് 802 കോടി രൂപയും വകയിരുത്തിയിരുന്നു. അതിൽ പട്ടികജാതി വിഭാഗക്കാർക്കായി 1199.3 കോടി രൂപയും, പട്ടികവർഗ വിഭാഗക്കാർക്കായി 537.46 കോടി രൂപയും ചെലവഴിച്ചു.

ലൈഫ് മിഷൻ പദ്ധതിയിലൂടെ 2017-18 മുതൽ നാളിതുവരെ 1,16,610 പട്ടികജാതി കുടുംബങ്ങളും, 43,629 പട്ടികവർഗ കുടുംബങ്ങളും ഭവനനിർമ്മാണം പൂർത്തീകരിച്ചുവെന്നും മന്ത്രി നിയമസഭയെ അറിയിച്ചു. 

Tags:    
News Summary - Scheduled caste families - 73,687 and tribals - 5736 are landless in the state

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.