പത്തനംതിട്ട: സംസ്ഥാന സഹകരണ കാർഷിക ഗ്രാമവികസന ബാങ്കിൽ കോടികളുടെ ക്രമക്കേട് സ ംബന്ധിച്ച റിപ്പോർട്ട് പൂഴ്ത്തി. തഹസിൽദാറുടെ വാലുവേഷൻ സർട്ടിഫിക്കറ്റ് വ്യാജമ ായി നിർമിച്ച് ലക്ഷങ്ങൾ തട്ടിയെടുത്തതടക്കം ഗുരുതരമായ അഴിമതികളെക്കുറിച്ച് ബാ ങ്ക് മുൻ എം.ഡിയും െഎ.എ.എസ് ഉദ്യോഗസ്ഥനുമായ ഡോ. പി. സുരേഷ്ബാബു സഹകരണ മന്ത്രിക്ക് സമർപ്പിച്ച റിപ്പോർട്ടാണ് പൂഴ്ത്തിയത്. ക്രമക്കേടുകളെക്കുറിച്ച് യു.ഡി.എഫ് സർക്കാറിെൻറ കാലത്ത് നിയമസഭയിൽ ആരോപണം ഉയർന്നിരുന്നു. ഇടത് സർക്കാർ വന്നശേഷം 2017 മാർച്ചിൽ നൽകിയ വിശദ റിപ്പോർട്ടിൽ അഴിമതികൾ അക്കമിട്ട് പറയുന്നുണ്ടെങ്കിലും ഒരു നടപടിയും ഉണ്ടായില്ല.
75 താലൂക്കുതല കാർഷിക ഗ്രാമവികസന ബാങ്കുകളുടെ കേന്ദ്ര ബാങ്കാണ് സംസ്ഥാന കാർഷിക ഗ്രാമവികസന ബാങ്ക്. നബാർഡിെൻറ സാമ്പത്തിക സഹായത്തോടെ പ്രവർത്തിക്കുന്ന ബാങ്കിൽ മുന്നൂറിലേറെ ഒഴിവ് ഉണ്ടായിട്ടും വർഷങ്ങളായി പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്തിട്ടില്ല. നിയമനങ്ങൾ പി.എസ്.സി ക്ക് വിട്ട് 21 വർഷമായെങ്കിലും ഒരു നിയമനംേപാലും നടത്താത്ത സഹകരണ സ്ഥാപനമാണ് കാർഷിക ഗ്രാമവികസന ബാങ്ക്. ജനറൽ മാനേജർ തസ്തികയിലടക്കം വഴിവിട്ട നിയമനമാണ്. .
നെയ്യാറ്റിൻകര ശാഖക്ക് 13.60 കോടി കൈമാറിയത് നിയമവിരുദ്ധമായാണെന്നും ബാങ്കിന് പുതുതായി സോഫ്റ്റ്വെയർ വാങ്ങാൻ മൂന്ന് കോടിയുടെ കരാർ ബാങ്കിലെ ഉന്നതരുടെ ബിനാമി കമ്പനിക്കാണ് നൽകിയതെന്നും ആരോപണമുണ്ട്. എറണാകുളത്തെ പരിശീലന കേന്ദ്രത്തിെൻറ നവീകരണത്തിന് എസ്റ്റിമേറ്റ് ഉണ്ടാക്കുകയും 80 ലക്ഷം രൂപ ചെലവഴിക്കാൻ സർക്കാറിൽനിന്ന് അനുമതി നേടുകയും ചെയ്ത ശേഷം ചെലവിട്ടത് 4.80 കോടിയാണ്. ഇത്രയും തുകയുടെ പ്രവൃത്തി നടന്നതായി കാണിച്ച് തുക തട്ടുകയായിരുന്നു. ഒരു സുരക്ഷക്രമീകരണങ്ങളും ഇവിടെ ഒരുക്കിയിട്ടില്ല. മൂന്നുവർഷം കഴിഞ്ഞിട്ടും നവീകരണം പൂർത്തിയായിട്ടുമില്ല.
നിയമവിരുദ്ധ സ്ഥാനക്കയറ്റങ്ങളടക്കം നിരവധി പരാതികളാണ് വകുപ്പിനും സർക്കാറിനും മുന്നിലുള്ളത്. ഒരു അന്വേഷണ റിപ്പോർട്ട് ലഭിച്ചാൽ സഹകരണ നിയമം എസ് 65 പ്രകാരം അന്വേഷണം പ്രഖ്യാപിക്കേണ്ടത് സഹകരണ രജിസ്ട്രാറുടെ ബാധ്യതയാണെങ്കിലും ഇൗ വിഷയത്തിൽ അതുണ്ടായില്ല. രണ്ടുമാസം മുമ്പ് യു.ഡി.എഫ് ഭരണസമിതിയെ സർക്കാർ സസ്പെൻഡ് ചെയ്തു. ഇപ്പോൾ അഡ്മിനിസ്ട്രേറ്റർ ഭരണത്തിലാണ്. ക്രമക്കേടുകളെക്കുറിച്ച് വീണ്ടും അന്വേഷിക്കുന്നുണ്ടെന്ന് പറയുന്നുവെങ്കിലും ഗുരുതര ക്രമക്കേടുകൾ ഒഴിവാക്കിയാണ് അന്വേഷണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.