ന്യൂഡൽഹി: ഇറ്റാലിയൻ കടൽക്കൊല കേസ് ഒത്തുതീർപ്പാക്കിയപ്പോൾ സെൻറ് ആൻറണീസ് ബോട്ടുടമക്ക് നൽകാൻ നിശ്ചയിച്ച നഷ്ടപരിഹാരത്തുകയായ രണ്ട് കോടി രുപ കൈമാറുന്നത് സുപ്രീംകോടതി തടഞ്ഞു. ബോട്ടുടമക്ക് കിട്ടിയ തുകയിൽ നിന്ന് നഷ്ടപരിഹാര വിഹിതം ആവശ്യപ്പെട്ട് വെടിവെയ്പ് നടക്കുേമ്പാൾ ബോട്ടിലുണ്ടായിരുന്നഏഴ് മൽസ്യതൊഴിലാളികൾ സുപ്രീംകോടതിയിൽ സമർപ്പിച്ച ഹരജിയിലാണ് നടപടി. സെൻറ് ആൻറണീസ് ബോട്ടുടമക്ക് നോട്ടീസ് അയച്ച ജസ്റ്റിസ് ഇന്ദിര ബാനർജി അധ്യക്ഷയായ ബെഞ്ച് രണ്ടാഴ്ചക്ക് ശേഷം ഹരജികൾ പരിഗണിക്കും.
ഹരജികളിൽ നിലപാട് അറിയിക്കാൻ കേരള സർക്കാറിനോടും നിർദേശിച്ച സുപ്രീംകോടതി അതുവരെ ബോട്ടുടമക്കുള്ള രണ്ട് കോടി രൂപ കൈമാറരുത് എന്ന് ഉത്തരവിട്ടു. മത്സ്യത്തൊഴിലാളികൾക്ക് കേരള ഹൈക്കോടതിയെ നേരിട്ട് സമീപിക്കാവുന്നതാണെന്ന് കേന്ദ്ര സർക്കാറിന് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത നിലപാട് വ്യക്തമാക്കി. കേന്ദ്രസർക്കാർ നിർദേശത്തോട് ബെഞ്ച് അനുകൂലമായാണ് പ്രതികരിച്ചത്.
2012 ഫെബ്രുവരി 15നാണ് അറബിക്കടലിൽ കേരളതീരത്ത് എൻറിക െലസ്സി എന്ന കപ്പലിൽ നിന്ന് ഇറ്റാലിയൻ നാവികർ നടത്തിയ വെടിവെയ്പിൽ രണ്ട് മൽസ്യതൊഴിലാളികൾ കൊല്ലപ്പെട്ടത്. ഇറ്റാലിയൻ സർക്കാറിൽ നിന്ന് 10 കോടി നഷ്ടപരിഹാരം വാങ്ങി കേന്ദ്ര സർക്കാർ ഇറ്റലിയുമായി ഒത്തുതീർപ്പുണ്ടാക്കിയതിനെ തുടർന്നാണ് സുപ്രീംകോടതി ജൂൺ 15ന് കടൽകൊല കേസ് തീർപ്പാക്കിയത്. അതിൽ നാല് കോടി വീതം കൊല്ലപ്പെട്ടവരുടെ ആശ്രിതർക്കും രണ്ട് കോടി ബോട്ടുടമക്കും നൽകാനായിരുന്നു സുപ്രീംകോടതി വിധി. എന്നാൽ ബോട്ടിലുണ്ടായിരുന്ന 12 േപരിൽ ഏഴ് ആളുകൾ തങ്ങൾക്കും പരിക്കേറ്റതിനാൽ നഷ്ടപരിഹാരം വേണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിലെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.