കൊല്ലം: എസ്.ബി.ടി അടക്കമുള്ള അസോസിയേറ്റ് ബാങ്കുകളിലെ ജീവനക്കാര്‍ക്കും ഓഫിസര്‍മാര്‍ക്കും എസ്.ബി.ഐ സ്വയംവിരമിക്കല്‍ പദ്ധതി നടപ്പാക്കുന്നു. അസോസിയേറ്റ് ബാങ്കുകളെ എസ്.ബി.ഐയില്‍ ലയിപ്പിക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കിയതിന് പിന്നാലെയാണ് വി.ആര്‍.എസ് പാക്കേജ് തയാറാക്കിയിട്ടുള്ളത്.
ലയനത്തോടെ എസ്.ബി.ഐ ജീവനക്കാരുടെ എണ്ണം അധികമാവുമെന്ന് വിലയിരുത്തിയാണ് അറിയിപ്പ് നല്‍കിയിട്ടുള്ളത്. 55 വയസ്സോ 20 വര്‍ഷത്തെ സേവനകാലയളവോ ഉള്ളവര്‍ക്ക് സ്വയംവിരമിക്കലിന് അപേക്ഷിക്കാം. സ്വയംവിരമിക്കലിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കുംവിധമുള്ള വ്യവസ്ഥകളാണ് പാക്കേജിലുള്ളത്.
60 വയസ്സുവരെയുള്ള പ്രതിമാസ ശമ്പളത്തിന്‍െറ 50 ശതമാനം സ്വയം വിരമിക്കുന്നവര്‍ക്ക് എക്സ്ഗ്രേഷ്യോ ആയി നല്‍കും. എന്നാല്‍, പരമാവധി രണ്ടരവര്‍ഷത്തെ ശമ്പളമാവും ഇത്തരത്തില്‍ ലഭിക്കുക. പെന്‍ഷന്‍ ഫണ്ട് നിയമപ്രകാരമുള്ള പെന്‍ഷനും ലഭിക്കും. പി.എഫ് ആനുകൂല്യങ്ങള്‍ അസോസിയേറ്റ് ബാങ്കുകള്‍ക്ക് ബാധകമായ നിയമപ്രകാരമാവും കിട്ടുക.
20ഓളം വ്യവസ്ഥകളാണ് പാക്കേജിലുള്ളത്. ലയനത്തോടെ ദേശീയതലത്തിലുള്ള സ്ഥലംമാറ്റവും മറ്റ് ബുദ്ധിമുട്ടുകളും ഒഴിവാക്കാന്‍ നല്ളൊരു ശതമാനം പേര്‍ വി.ആര്‍.എസ് പാക്കേജിനോട് താല്‍പര്യം പ്രകടിപ്പിക്കുമെന്നാണ് എസ്.ബി.ഐയുടെ പ്രതീക്ഷ. ലയനശേഷം എസ്.ബി.ടി അടക്കമുള്ള അസോസിയേറ്റ് ബാങ്കുകളിലെ ജീവനക്കാര്‍ക്ക് അഖിലേന്ത്യതലത്തില്‍ സ്ഥലംമാറ്റസാധ്യതയേറെയാണ്. വിരമിക്കാന്‍ നാലും അഞ്ചും വര്‍ഷം മാത്രം ശേഷിക്കുന്നവരില്‍ പലരും വിദൂരങ്ങളിലേക്കുള്ള മാറ്റം ആഗ്രഹിക്കുന്നില്ല.
സീനിയര്‍ ഓഫിസര്‍മാരുടെ സ്വയംവിരമിക്കലോടെ ജീവനക്കാരുടെ എണ്ണം കുറക്കാമെന്നതിനുപുറമേ ശമ്പളം, മറ്റ് ആനുകൂല്യങ്ങള്‍ എന്നീ ഇനങ്ങളില്‍ വന്‍ തുക ലാഭിക്കാമെന്നും മാനേജ്മെന്‍റ് കണക്കുകൂട്ടുന്നു. 2017 മാര്‍ച്ചിന് മുമ്പ് ലയനനടപടികള്‍ എങ്ങനെയും പൂര്‍ത്തീകരിക്കാനുള്ള തീവ്രശ്രമത്തിലാണ് എസ്.ബി.ഐ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.