പാലക്കാട്: എസ്.ബി.ഐ ശാഖകൾ അടച്ചുപൂട്ടുന്നതിനെതിരെ സമരം ശക്തമാക്കാൻ ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ബെഫി) തീരുമാനം. പാലക്കാട് നഗരത്തിലെ രണ്ട് ശാഖകൾ പൂട്ടുന്ന നടപടിയിൽനിന്ന് പിന്മാറിയില്ലെങ്കിൽ എസ്.ബി.ഐ ജില്ല റീജനൽ ഓഫിസിന് മുന്നിൽ സമരം ശക്തിപ്പെടുത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.
100 കോടി രൂപയിലേറെ ഇടപാട് നടക്കുന്ന ചന്ദ്രനഗർ, കല്പാത്തി ശാഖകളാണ് പൂട്ടാനുള്ള നടപടികളുമായി മാനേജ്മെൻറ് മുന്നോട്ടുപോകുന്നത്. നേരത്തെ പാലക്കാെട്ട ആറ് ശാഖകൾ പൂട്ടാനായിരുന്നു തീരുമാനം. കേരളത്തിന് പുറത്ത് അറുനൂറോളം ശാഖകള്‍ പൂട്ടി. കേരളത്തില്‍ 178 ശാഖകള്‍ പൂട്ടാനാണ് ശ്രമം. എം.ബി. രാജേഷ് എം.പി കത്ത് നല്‍കിയിട്ടും മാനേജ്മെൻറ് നടപടികളുമായി മുന്നോട്ടുപോകുന്നത് പ്രതിഷേധാർഹമാണ്. അഡ്വ. എം.എസ്. സ്കറിയ, രാജീവ്, സജി വർഗീസ്, എ. ശ്രീനിവാസൻ, എ. രാമദാസ് എന്നിവര്‍ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.