Posted On
date_range Updated On
date_range എസ്.ഡി.പി.ഐ മുന്‍ ദേശീയ പ്രസിഡൻറ് എ സഈദ് അന്തരിച്ചു
കോഴിക്കോട്: എസ്.ഡി.പി.ഐ മുന്‍ ദേശീയ പ്രസിഡൻറ് എ സഈദ് (63) അന്തരിച്ചു. ഇന്ന് വൈകീട്ട് അഞ്ചിന് കോഴിക്കോട്ടെ സ്വകാര് യാശുപത്രിയിലായിരുന്നു അന്ത്യം. കഴിഞ്ഞ ഒരുമാസമായി അര്‍ബുദബാധിതനായി ചികില്‍സയിലായിരുന്നു. ഖബറടക്കം ബുധന്‍ രാവിലെ 10ന് മലപ്പുറം എടവണ്ണ ജുമാ മസ്ജിദില്‍.
2002- 2006 കാലയളവില്‍ നാഷനല്‍ ഡെവലപ്‌മെന്റ് ഫ്രണ്ട് ചെയര്‍മാന്‍, നാഷനല്‍ ഡെവലപ്‌മെന്റ് ഫ്രണ്ട് സ്‌റ്റേറ്റ് എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗം, പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ നാഷനല്‍ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗം, മുസ്‌ലിം റിലീഫ് നെറ്റ്‌വര്‍ക്ക് പ്രസിഡന്റ്, ഇന്റര്‍മീഡിയ പബ്ലിഷിങ് ലിമിറ്റഡ് ഡയറക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഭാര്യ: റഹ്മാബി. മക്കള്‍: ഷബ്‌ന, ഷംല, സ്വാലിഹ. മരുമക്കള്‍: സലീം ബാബു, അബ്ദുല്‍ ബാരി, ഷറഫുദ്ദീന്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.