സെയ്ദ് മുഹമ്മദ് നിസാമി അന്തരിച്ചു

കോഴിക്കോട്: പ്രമുഖ വാഗ്​മിയും വിദ്യാഭ്യാസ വിചക്ഷണനുമായ വി.പി. സെയ്ദ് മുഹമ്മദ് നിസാമി (72) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. തിങ്കളാഴ്​ച രാത്രി പതിനൊന്നരയോടെയാണ് അന്ത്യം.

വാഫി സി.ഐ.സി അക്കാദമിക് കൗണ്‍സില്‍ ഡയറക്ടര്‍, സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് കൗണ്‍സിലര്‍, എടവണ്ണപ്പാറ റശീദിയ്യ കോളജ് പ്രിന്‍സിപ്പല്‍, വളാഞ്ചേരി മര്‍കസ് കമ്മിറ്റി അംഗം, പന്നിയങ്കര ജുമുഅത്ത് പള്ളി ഖത്തീബ് എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുകയായിരുന്നു. നേരത്തേ സംസ്ഥാന ഹജ്ജ് കമ്മിറ്റിയില്‍ അംഗവുമായിരുന്നു. വെല്ലൂര്‍ അൽബാഖിയാതുസ്സ്വാലിഹാത്തിൽനിന്ന് ബാഖവി ബിരുദവും ഹൈദരാബാദ് നിസാമിയ്യ സര്‍വകലാശാലയിൽനിന്ന് നിസാമി ബിരുദവും നേടി. നിരവധി ഇസ്‌ലാമിക ഗ്രന്ഥങ്ങളുടെ രചയിതാവാണ്.

പിതാവ്: പരേതനായ ഉമ്മര്‍. മാതാവ്: പരേതയായ ഫാത്തിമ. ഭാര്യ: ജമീല. മക്കള്‍: വി.പി. മുഹമ്മദ് ഇഖ്ബാല്‍, വി.പി. മുഹമ്മദ് ജാവിദ്, വി.പി. മുഹമ്മദ് സജീഹ്, ഖൈറുന്നീസ, സുമയ്യ, റാഹില, മുഹ്‌സിന. മരുമക്കള്‍: പരേതനായ ഹസൈനാര്‍ ഫൈസി (കൂനൂള്‍മാട്), ലത്തീഫ് (ചെട്ടിപ്പടി), കോയമോന്‍ (കുറ്റിക്കാട്ടൂര്‍), ഹാഫിസ് വാഫി (കൊടുവള്ളി), മെഹബൂബ, ഷംനാസ്. മയ്യിത്ത് നമസ്‌കാരം ചൊവ്വാഴ്​ച ഉച്ചക്ക്​ രണ്ടിന് പാണമ്പ്ര ജുമുഅത്ത് പള്ളിയില്‍.

 

Tags:    
News Summary - sayed muhhamed nizami death- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.