Posted On
date_range Updated On
date_range നെടുമ്പാശേരിയിൽ 40 ലക്ഷം രൂപ മൂല്യം വരുന്ന വിദേശ കറൻസി പിടികൂടി
നെടുമ്പാശ്ശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ 40 ലക്ഷം രൂപയുടെ വിദേശ കറൻസി പിടികൂടി. ആലുവ എരുമത്തല മണ്ണാരത്ത് വീട്ടിൽ എം.എം. മുഹാദ് (34) ആണ് വിദേശ കറൻസി കടത്താൻ ശ്രമിച്ചത്. സിയാൽ സുരക്ഷാ വിഭാഗമാണ് ഇയാളെ പിടികൂടിയത്.
ചൊവ്വാഴ്ച പുലർച്ചെ എമിറേറ്റ്‌സ് എയർലൈൻസ് വിമാനത്തിൽ ദുബൈയിലേക്ക് പോകാനെത്തിയതാണിയാൾ. ചെക്ക്-ഇൻ ബാഗേജ് പരിശോധിക്കുന്നതിനിടെ സംശയം തോന്നിയ സിയാൽ സുരക്ഷാ വിഭാഗം മുഹാദിന്‍റെ ബാഗ് വിശദമായി പരിശോധിച്ചപ്പോഴാണ് വിദേശ കറൻസി കണ്ടെത്തിയത്.
പുസ്തകത്തിനുള്ളിൽ ഒളിപ്പിച്ചിരിക്കുകയായിരുന്നു കറൻസി. രണ്ട് ലക്ഷം സൗദി റിയാലാണ് ഉണ്ടായിരുന്നത്. പിടികൂടിയ കറൻസി കസ്റ്റംസിന് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.