കരിപ്പൂർ: േകാവിഡിനെ തുടർന്ന് അന്താരാഷ്ട്ര സർവിസുകൾ നിർത്തിയതിനാൽ നാട്ടിലേ ക്ക് മടങ്ങാനാകാത്ത പൗരന്മാരെ പ്രത്യേക വിമാനത്തിൽ സൗദി അറേബ്യ തിരികെക്കൊണ്ടുപോയ ി. കോഴിക്കോട് വിമാനത്താവളത്തിൽ നിന്നാണ് സൗദി എയർലൈൻസ് പ്രത്യേക സർവിസ് നടത്ത ിയത്. ഒരു കുട്ടിയടക്കം 136 പേരാണ് ഇതിൽ നാട്ടിലേക്ക് മടങ്ങിയത്.
തിങ്കളാഴ്ച ഉച്ചക്ക് 1.03ന് കരിപ്പൂരിലെത്തിയ ബി 777-300 ഇ.ആർ വിമാനം 3.10നാണ് പുറപ്പെട്ടത്. ബംഗളൂരുവിലേക്ക് തിരിച്ച വിമാനം അവിടെ കുടുങ്ങിയ 130 സൗദി പൗരന്മാരുമായാണ് വൈകീട്ട് യാത്ര തുടർന്നത്. 385 പേർക്ക് സഞ്ചരിക്കാവുന്ന വലിയ വിമാനമാണിത്.
േകന്ദ്ര വ്യോമയാന, ആഭ്യന്തര മന്ത്രാലയത്തിെൻറ പ്രത്യേക അനുമതിയോടെയായിരുന്നു സർവിസ്. മുംബൈ, ഡൽഹി എന്നിവിടങ്ങളിലേക്കും സമാനരീതിയിൽ സർവിസ് നടത്തിയിട്ടുണ്ട്. മാർച്ച് 15 മുതലാണ് സൗദിയിലേക്കുള്ള അന്താരാഷ്ട്ര സർവിസുകൾ നിർത്തിയത്.
കരിപ്പൂരിൽനിന്ന് മടങ്ങിയവരിൽ കൂടുതൽ പേരും ചികിത്സാർഥമെത്തിയവരാണ്. 35 പേർ വീൽചെയറിലും നാല് പേർ സ്ട്രെച്ചറിലുമാണ് കരിപ്പൂരിലെത്തിയത്. ഇവർക്കൊപ്പം വന്നവരും ടൂറിസ്റ്റ് വിസയിലെത്തിയവരും ഇതിലുൾപ്പെടും.
കോഴിക്കോട്ടെ സ്വകാര്യ ആശുപത്രികളിലും കോട്ടക്കൽ, പുളിക്കൽ, േതഞ്ഞിപ്പലം എന്നിവിടങ്ങളിലെ ആയുർവേദ ആശുപത്രികളിലും ചികിത്സയിലായിരുന്നു ഇവർ. സാമൂഹിക അകലം പാലിക്കാൻ െചക്ക് ഇൻ കൗണ്ടർ, സുരക്ഷ പരിശോധന, കസ്റ്റംസ്, എമിഗ്രേഷൻ എന്നിവിടങ്ങളിൽ പ്രത്യേകമായി അടയാളങ്ങൾ രേഖപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.