സൗദി എയർലൈൻസ്​ അധികൃതർ ഹജ്ജ് ഹൗസ്​ സന്ദർശിച്ചു

ക​രി​പ്പൂ​ർ: സം​സ്​​ഥാ​ന ഹ​ജ്ജ് ക​മ്മി​റ്റി​യു​ടെ കീ​ഴി​ൽ ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു​ള ്ള​ ഹാ​ജി​മാ​രു​ടെ യാ​ത്രാ​സൗ​ക​ര്യം ഒ​രു​ക്കു​ന്ന സൗ​ദി എ​യ​ർ​ലൈ​ൻ​സ്​ അ​ധി​കൃ​ത​ർ ഹ​ജ്ജ് ഹൗ​സ്​ സ​ന്ദ​ർ​ ശി​ച്ചു. ഹ​ജ്ജ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സി. ​മു​ഹ​മ്മ​ദ് ഫൈ​സി​യു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യി​ൽ, തീ​ർ​ഥാ​ട​ക ​ർ​ക്കാ​യി ഹ​ജ്ജ് ക്യാ​മ്പി​ൽ ഒ​രു​ക്കി​യ സൗ​ക​ര്യ​ങ്ങ​ളി​ൽ സം​ഘം സം​തൃ​പ്തി അ​റി​യി​ച്ചു.

തീ​ർ​ഥാ​ട​ക​രു​ടെ ബാ​ഗേ​ജ് സ്വീ​ക​രി​ക്ക​ൽ, ടാ​ഗ് പ​തി​ക്ക​ൽ, പാ​യ്​​ക്കി​ങ്​ തു​ട​ങ്ങി വി​വി​ധ കാ​ര്യ​ങ്ങ​ൾ​ക്കു​വേ​ണ്ടി ഹ​ജ്ജ് ഹൗ​സി​ൽ ഒ​രു​ക്കി​യ എ​യ​ർ​ലൈ​ൻ​സ്​ ഓ​ഫി​സ്​ ക്ര​മീ​ക​ര​ണ​ങ്ങ​ൾ വി​ല​യി​രു​ത്തി. സൗ​ദി എ​യ​ർ​ലൈ​ൻ​സ്​ ഇ​ന്ത്യ​ൻ മാ​നേ​ജ​ർ ഇ​ബ്രാ​ഹീം മു​ഹ​മ്മ​ദ് അ​ൽ​ഖു​ബ്ബി, ഓ​പ​റേ​ഷ​ൻ മാ​നേ​ജ​ർ ഹാ​നി അ​ൽ ജ​ലൂം, എ​ക്സി​ക്യൂ​ട്ടി​വ് ഓ​ഫി​സ​ർ എ​സ്.​കെ. സി​ങ്, ബ്രാ​ഞ്ച് മാ​നേ​ജ​ർ അ​ർ​ജു​ൻ, സൗ​ദി​യ ഹ​ജ്ജ് കോ​ഓ​ഡി​നേ​റ്റ​ർ സി​ദ്ധാ​ർ​ഥ്​ എ​ന്നി​വ​ർ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

ഹ​ജ്ജ് ക​മ്മി​റ്റി അം​ഗം അ​ബ്്ദു​റ​ഹ്​​മാ​ൻ എ​ന്ന ഇ​ണ്ണി, ബ​ഹാ​ഉ​ദ്ദീ​ൻ മു​ഹ​മ്മ​ദ് ന​ദ്​​വി, എം.​എ​സ്.​ അ​ന​സ്, എ​ച്ച്. മു​സ​മ്മി​ൽ ഹാ​ജി, ഖാ​സിം കോ​യ പൊ​ന്നാ​നി, അ​സി. സെ​ക്ര​ട്ട​റി ടി.​കെ. അ​ബ്​​ദു​റ​ഹ്​​മാ​ൻ, ഹ​ജ്ജ് സെ​ൽ ഓ​ഫി​സ​ർ എ​സ്.​ ന​ജീ​ബ്, എ​ൻ.​പി. ഷാ​ജ​ഹാ​ൻ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Tags:    
News Summary - saudi airlines official visits hajj house -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.