Posted On
date_range Updated On
date_range സംസ്ഥാന വനിത കമീഷൻ അധ്യക്ഷയായി പി. സതീദേവി ഒക്ടോബർ ഒന്നിന് ചുമതലയേൽക്കും
തിരുവനന്തപുരം: സംസ്ഥാന വനിതാ കമീഷന്‍റെ പുതിയ അധ്യക്ഷയായി പി. സതീദേവി ഒക്ടോബര്‍ ഒന്നിന് ചുമതല ഏല്‍ക്കും. സി.പി.എം സംസ്ഥാന സമിതി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറിയുമാണ് പി. സതീദേവി. 2004ല്‍ വടകരയില്‍ നിന്നുള്ള ലോക്സഭാ അംഗമായിരുന്നു.
സ്ത്രീധന പീഡനം സംബന്ധിച്ച് പരാതി പറഞ്ഞ യുവതിയോട് മോശമായി പെരുമാറിയതിനെ തുടര്‍ന്നാണ് മുന്‍ അധ്യക്ഷ എം.സി ജോസഫൈൻ രാജിവെച്ചത്. കാലാവധി അവസാനിക്കാന്‍ എട്ട് മാസം ബാക്കിയുള്ളപ്പോഴായിരുന്നു ജോസഫൈന്‍ രാജി.
കമീഷനിലെ മറ്റ് അംഗങ്ങള്‍ കാലാവധി അവസാനിക്കുന്നത് തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.