സംസ്ഥാനത്ത് കോൺഗ്രസ് പാർട്ടിയിൽ ഇപ്പോൾ നടക്കുന്ന സംഘടനാ കാര്യങ്ങൾ വളരെ ചിട്ടയോടെയാണെന്നും അവക്ക് കൃത്യമായ ലക്ഷ്യമുണ്ടെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഇപ്പോൾ നടക്കുന്നത് പുതിയ കാര്യങ്ങളാണ്. അതിനെതുടർന്നുള്ള ഒരു ആത്മവിശ്വാസം പാർട്ടിയിലുണ്ടെന്നും സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.
പാർട്ടിയുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും കെ.പി.സി.സി പ്രസിഡന്‍റ് പറയുമെന്നും സതീശൻ പറഞ്ഞു. രണ്ട് പരാജയങ്ങൾക്ക് ശേഷം, കേരളത്തിൽ യു.ഡി.എഫിനെ തിരികെ കൊണ്ടുവരികയാണ് ലക്ഷ്യം. അതിന് കൃത്യമായ ഒരു 'പ്ലാൻ ഒാഫ് ആക്ഷൻ' ഉണ്ട്. അതനുസരിച്ചുള്ള കാര്യങ്ങളാണ് നടക്കുന്നതെന്നും വി.ഡി സതീശൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.