Posted On
date_range Updated On
date_range മെഡിക്കൽ കോഴ: ബി.ജെ.പിയുമായി തനിക്ക് ബന്ധമില്ല –സതീഷ്നായർ
തിരുവനന്തപുരം: ബി.ജെ.പിയുമായി തനിക്ക് യാതൊരുവിധത്തിലുള്ള രാഷ്ട്രീയ ബന്ധവുമില്ലെന്ന് മെഡിക്കൽ കോഴ കേസിൽ ഇടനിലക്കാരനായി പ്രവർത്തിച്ചുവെന്ന് ആരോപിക്കപ്പെടുന്ന സതീഷ് നായർ. കൺസൾട്ടൻസി ഫീസ് തിരിച്ചുനൽകുന്നതുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് ഇപ്പോഴത്തെ വിവാദങ്ങൾക്ക് കാരണമെന്നും വിജിലൻസിന് മുമ്പാകെ ഹാജരായി മൊഴി നല്കി. മെഡിക്കല്‍ കോളജ് അനുമതിയുമായി ബന്ധപ്പെട്ട് വർക്കലയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ഉടമ ആർ. ഷാജിയും തെൻറ സ്വകാര്യ കണ്‍സള്‍ട്ടന്‍സിയും തമ്മിലുണ്ടാക്കിയ കരാറിെൻറ അടിസ്ഥാനത്തില്‍ മാത്രമേ താന്‍ കാര്യങ്ങള്‍ ചെയ്തിട്ടുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
ഡല്‍ഹി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന തെൻറ കണ്‍സള്‍ട്ടന്‍സി സർവിസിെൻറ ഭാഗമായാണ് ആർ. ഷാജിയുമായി ബന്ധപ്പെട്ടത്. പ്രാദേശിക ഇടനിലക്കാരന് മാത്രമായിരുന്നു ബി.ജെ.പിയുടെ സഹകരണസെല്‍ കണ്‍വീനറായിരുന്ന ആർ.എസ്. വിനോദ്. വിനോദുമായി തനിക്ക് രാഷ്ട്രീയബന്ധമൊന്നും ഇല്ല. മെഡിക്കല്‍ കോളജ് അനുമതിക്കായി 25 ലക്ഷം രൂപ താന്‍ കണ്‍സള്‍ട്ടന്‍സി ഫീസായി വാങ്ങിയിരുന്നു. ഇക്കാര്യത്തില്‍ താനും ഷാജിയും തമ്മില്‍ പിന്നീട് തര്‍ക്കമുണ്ടായി. ഒരുവര്‍ഷത്തെ കണ്‍സള്‍ട്ടന്‍സി ഫീസ് ആയ പത്തുലക്ഷം രൂപ എടുത്തതിനുശേഷം ബാക്കി നല്‍കാമെന്ന് താന്‍ പറഞ്ഞതാണ് തര്‍ക്കത്തിന് കാരണമായത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.