ക്ലാസെടുക്കാതെ ശശികല പകപോക്കുന്നതായി പരാതി

പാലക്കാട്​: ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി ശശികല സ്കൂളില്‍ ക്ലാസെടുക്കുന്നില്ലെന്ന് പരാതി. പാലക്കാട് വല്ലപ്പുഴ സ്കൂളിലെ അധ്യാപികയായ ശശികല സ്കൂളിലെത്തി ഹാജര്‍ രേഖപ്പെടുത്തി പുറത്തു പോകുന്നു എന്നാണ് വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും ആരോപണം.

വല്ലപ്പുഴയെ പാകിസ്താനെന്ന് വിളിച്ചു എന്നാരോപിച്ച് ശശികലക്കെതിരെ കഴിഞ്ഞ നവംബറില്‍ വിദ്യാര്‍ഥികളും നാട്ടുകാരും സമരം നടത്തിയിരുന്നു. നാട്ടുകാരോട് ശശികല വിശദീകരണം നല്‍കിയതിനെ തുടര്‍ന്നാണ് അന്ന് സമരം അവസാനിച്ചത്. വിവാദം അവസാനിച്ച നവംബര്‍ മാസത്തിന് ശേഷം ഇതുവരെ ശശികല ക്ലാസിലെത്തി വിദ്യാര്‍ഥികളെ പഠിപ്പിച്ചിട്ടില്ലെന്നാണ് പരാതി.

Full View

തനിക്കെതിരെ സമരം ചെയ്ത വിദ്യാര്‍ഥികളെ പഠിപ്പിക്കാതെ പകപോക്കുകയാണ് ശശികല എന്നാണ് നാട്ടുകാരുടെ ആരോപണം. ക്ലാസെടുക്കാതെ ശമ്പളം പറ്റുന്ന അധ്യാപികക്കെതിരെ വിദ്യാഭ്യാസ വകുപ്പ് നടപടികള്‍ സ്വീകരിക്കണമെന്നും രക്ഷിതാക്കള്‍ പറയുന്നു. പ്രധാനാധ്യാപകനില്ലാത്ത സ്കൂളില്‍ ആ ഉത്തരവാദിത്തം ഏല്‍പ്പിച്ച ദിവസങ്ങളില്‍ മാത്രമാണ് താന്‍ ക്ലാസില്‍ പോകാതിരുന്നത് എന്നാണ് ശശികലയുടെ വിശദീകരണം.

 

 

 

 

 

 

 

Tags:    
News Summary - sasikala teacher do not attend class

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.