തിരുവനന്തപുരം: അധ്യക്ഷ തെരഞ്ഞെടുപ്പിൽ നേതാക്കളോട് വോട്ട് തേടില്ലെന്ന് ശശി തരൂർ എം.പി. നേരത്തെ തന്നെ നിലപാട് പ്രഖ്യാപിച്ചവരെ കാണില്ല. യുവാക്കളുടെ വോട്ടിലാണ് പ്രതീക്ഷയെന്നും തരൂർ. കേരളത്തിലെ ചില കോൺഗ്രസ് നേതാക്കൾ മലികാർജുൻ ഖാർഗെക്ക് പിന്തുണ അറിയിച്ച് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ശശി തരൂരിന്റെ പ്രതികരണം.
കേരളത്തിൽ ഭൂരിപക്ഷം ലഭിക്കുമെന്ന് തന്നൊയാണ് പ്രതീക്ഷ. തെരഞ്ഞെടുപ്പ് സംബന്ധിച്ച് പരസ്യനിലപാട് എടുത്തവരോട് ഇനി സംസാരിക്കില്ലെന്നും തരൂർ പറഞ്ഞു. നേരത്തെ വി.ഡി.സതീശൻ, രമേശ് ചെന്നിത്തല, ഉമ്മൻചാണ്ടി, കെ.സുധാകരൻ, കൊടിക്കുന്നിൽ സുരേഷ് തുടങ്ങി കേരളത്തിലെ പ്രമുഖ കോൺഗ്രസ് നേതാക്കൾ മല്ലികാർജുൻ ഖാർഗെക്ക് പിന്തുണ നൽകിയിരുന്നു.
അതേസമയം, കെ.എസ് ശബരിനാഥനും എം.കെ.രാഘവൻ എം.പിയും ശശി തരൂരിന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. ശശി തരൂർ എം.പിയുടേത് അവഗണിക്കാനാവാത്ത ശബ്ദമാണെന്ന് എം.കെ രാഘവൻ പറഞ്ഞു. പലരേയും പോലെ തരൂർ തന്നെയും സമീപിച്ചുവെന്നും പിന്തുണ നൽകാമെന്ന് വാഗ്ദാനം ചെയ്തുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.