സി.പി.എമ്മിന്‍റെ ഉന്നത നേതാക്കളും കുടുങ്ങാനുണ്ടെന്ന് ശരത് ലാലിന്‍റെ പിതാവ്

കാസർകോട്: പെരിയ ഇരട്ടക്കൊലയിൽ സി.പി.എമ്മിന്‍റെ ഉന്നത നേതാക്കളും കുടുങ്ങാനുണ്ടെന്ന് കൊല്ലപ്പെട്ട ശരത് ലാലിന്‍റെ അച്ഛൻ സത്യനാരായണൻ. കേസിൽ ബ്രാഞ്ച് സെക്രട്ടറി അടക്കം അഞ്ച് സി.പി.എം പ്രവർത്തകരെ സി.ബി.ഐ അറസ്റ്റ് ചെയ്തതിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സി.പി.എം നേതാക്കൾക്ക് പങ്കുണ്ടോയെന്നത് നേരത്തേ പറഞ്ഞിരുന്നതാണെന്നും വലിയ നേതാക്കളെ രക്ഷിക്കാനാണ് കോടികൾ ചെലവിട്ട് കോടതിയിൽ പോയതെന്നും അദ്ദേഹം പറഞ്ഞു.

പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷ്, ശരത് ലാൽ എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുൾപ്പെടെ അഞ്ചു പേരാണ് ഇന്ന് അറസ്റ്റിലായത്. ബ്രാഞ്ച് സെക്രട്ടറി രാജു, റജി വർഗീസ്, ഹരിപ്രസാദ്, സുരേന്ദ്രൻ, ശാസ്താ മധു എന്നിവരാണ് അറസ്റ്റിലായത്. ഇവരെ നാളെ എറണാകുളം സി.ബി.ഐ കോടതിയിൽ ഹാജരാക്കും. സി.ബി.ഐയുടെ തിരുവനന്തപുരം യൂണിറ്റിനാണ് അന്വേഷണച്ചുമതല.

Tags:    
News Summary - Sarath Lal's father says top CPM leaders take part in murder

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.