Posted On
date_range Updated On
date_range ‘സൗര’ പദ്ധതി രജിസ്ട്രേഷൻ ഇന്ന് അവസാനിക്കും
കോഴിക്കോട്: മേൽക്കൂരയിൽ സോളാർ പാനലുകൾ സ്ഥാപിച്ച് വൈദ്യുതി ഉൽപാദിപ്പിക്കാനുള്ള ‘സൗര’ പദ്ധതിയുടെ രജിസ്ട്രേഷൻ വ്യാഴാഴ്ച അവസാനിക്കും. ഒക്ടോബറിൽ ആരംഭിച്ച രജിസ്ട്രേഷന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ബുധനാഴ്ച വൈകീട്ടുവരെ 2,19,200 പേർ ഒാൺലൈനിൽ രജിസ്ട്രേഷൻ നടത്തി. അപേക്ഷിച്ച മുഴുവൻ പേർക്കും സോളാർ പാനൽ സ്ഥാപിച്ചു നൽകില്ല. ഫെബ്രുവരി മുതൽ ഏപ്രിൽ വരെ സാധ്യത പഠനം നടത്തി ജൂണിലാണ് സ്ഥാപിച്ച് തുടങ്ങുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.