Posted On
date_range Updated On
date_range സ്വപ്ന സുരേഷിന് കൈക്കൂലി നൽകിയെന്ന് യൂണിടാക് എം.ഡി സന്തോഷ് ഈപ്പൻ
കൊച്ചി: സ്വപ്‍ന സുരേഷിന് കൈക്കൂലി നൽകിയെന്ന് ലൈഫ് മിഷൻ കരാർ കമ്പനിയായ യൂണിടാക് എം.ഡി സന്തോഷ് ഈപ്പൻ. സി.ബി.ഐ നടത്തിയ ചോദ്യം ചെയ്യലിലാണ് സന്തോഷ് ഈപ്പന്‍ കൈക്കൂലി നല്‍കിയെന്ന് സമ്മതിച്ചത്. സ്വപ്ന സുരേഷ് ഒരു അക്കൗണ്ട് നൽകിയിരുന്നു. ഇതിലേക്ക് പണം അയക്കുകയാണ് ചെയ്തത്. അക്കൗണ്ട് ആരുടേതാണെന്ന് അറിയില്ലെന്നും സന്തോഷ് ഈപ്പൻ മൊഴി നൽകി. ഇക്കാര്യങ്ങൾ സി.ബി.ഐ പരിശോധിക്കുന്നുണ്ട്.
പണം നൽകിയതായി തെളിയിക്കുന്ന സന്തോഷിന്‍റെ ഡയറി സി.ബി.ഐ കസ്റ്റഡിയിലെടുത്തു. സന്തോഷ് ഈപ്പനെയും ഭാര്യയും കമ്പനി ഡയറക്ടറുമായ സീമ സന്തോഷിനെയും ഇന്നലെ സി.ബി.ഐ ചോദ്യം ചെയ്തിരുന്നു. കരാർ ലഭിക്കാൻ കമ്പനിയുടെ പേര് നിർദ്ദേശിച്ച വകയിൽ സ്വപ്ന സുരേഷ് അടക്കമുള്ളവർക്ക് ഒരു കോടി രൂപയും നൽകിയെന്നും സന്തോഷ് ഈപ്പൻ ഇന്നലെ മൊഴി നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.