ശാന്തിവനത്തിൽ വൈദ്യുതി ടവർ: സ്ഥലഉടമ മീന നൽകിയ ഹരജി ​പിൻവലിച്ചു

കൊച്ചി: ജൈവ വൈവിധ്യ സമ്പന്നമായ പറവൂരിലെ ശാന്തിവനത്തിൽ നടക്കുന്ന ൈവദ്യുതി ടവർ നിർമാണം തടയണമെന്നും 110 കെ.വി ലൈൻ വഴി മാറ്റി വിടണമെന്നും ആവശ്യപ്പെട്ട് ഉടമ മീന നൽകിയ ഹരജി ​പിൻവലിച്ചു. ഹരജി പിൻവലിക്കാൻ അഭിഭാഷകൻ മുഖേന നൽകിയ അപ േക്ഷ മേയ് വെള്ളിയാഴ്​ച ഹൈകോടതി അനുവദിക്കുകയായിരുന്നു.

നിലവിലെ അലൈൻമ​െൻറ് മാറ്റി ഹരജിക്കാരിക്ക് കുറഞ്ഞ നഷ്​ടം വരുന്ന വിധം ലൈൻ മാറ്റി സ്ഥാപിക്കുക, നഷ്​ടവും നഷ്​ട പരിഹാരവും കണക്കാക്കാൻ വിദഗ്ധ പരിശോധന സമിതിയെ നിയമിക്കാൻ നിർദേശിക്കുക, സമിതി റിപ്പോർട്ട് നൽകുകയും പൂർണ നഷ്​ട പരിഹാരം നൽകുകയും അലൈൻമ​െൻറ് മാറ്റി സ്ഥാപിക്കുകയും ചെയ്യുന്നത് വരെ നിലവിലെ ജോലികൾ നിർത്തിവെക്കാൻ നിർദേശിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു ഹരജി.

എന്നാൽ ഇൗ പ്രശ്നം ചൂണ്ടിക്കാട്ടി ഹരജിക്കാരി നേരത്തെ ഹൈകോടതിയെ സമീപിച്ചിരുന്നതാ​െണന്നായിരുന്നു കെ.എസ്​.ഇ.ബിയുടെ വിശദീകരണം. കെ.എസ്​.ഇ.ബി നടപടി ഹൈകോടതി ശരിവച്ചതാണെന്നും ഇതിനെതിരെ അപ്പീൽ നൽകിയിരുന്നി​ല്ലെന്നും വ്യക്​തമാക്കിയിരുന്നു. ഇതിന്​ പിന്നാലെയാണ്​ ഹരജി പിൻവലിക്കാൻ അപേക്ഷ നൽകിയത്​.

Tags:    
News Summary - Santhivanam Electric Tower Highcourt -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.