മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായി സഞ്ജയ് കൗൾ ചുമതല ഏറ്റെടുത്തു

തിരുവനന്തപുരം: സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായി സഞ്ജയ് കൗൾ ചുമതലയേറ്റെടുത്തു. ടിക്കാറാം മീണയെ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ സ്ഥാനത്ത് നിന്ന് മാറ്റി കഴിഞ്ഞാഴ്ചയാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്.

പ്ലാനിങ് ആന്‍ഡ് ഇക്കണോമിക് അഫയേഴ്‌സിലേക്കാണ് മീണയെ മാറ്റിയത്. ഇരട്ടവോട്ട് വിവാദത്തിന്‍റെ അടിസ്ഥാനത്തിലല്ല തന്നെ മാറ്റിയതെന്നും സര്‍ക്കാരിലേക്ക് തിരികെ പോകാനുള്ള ആഗ്രഹം പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് മാറ്റമെന്നും മീണ വ്യക്തമാക്കിയിരുന്നു. 

News Summary - Sanjay Kaul takes over as Chief Electoral Officer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.