സനിയല്‍ സഗയരാജ്, യൂനിസ് നെൽസൻ

ഉല്ലാസത്തിനെത്തി; സന്തോഷ നിമിഷങ്ങൾക്കിടെ സഗയരാജിന് നഷ്ടമായത് നല്ലപാതിയെ

കല്‍പറ്റ: ഏറെ സന്തോഷത്തോടെ വയനാട്ടിൽ സന്ദർശനത്തിനെത്തിയതായിരുന്നു തമിഴ്നാട്ടുകാരായ ആ ദമ്പതികൾ. എന്നാൽ, വെള്ളിയാഴ്ച സനിയല്‍ സഗയരാജ് തിരിച്ചു പോകുന്നത് നല്ലപാതിയുടെ മൃതദേഹവുമായാണ്. ആഹ്ലാദനിമിഷങ്ങൾ കാമറയിൽ പകർത്തുന്നതിനിടെ പൊടുന്നനെയുണ്ടായ അപകടത്തിൽ പ്രിയതമയെ നഷ്ടമായതി​ന്റെ തീരാവേദനയും പേറിയാണ് സഗയരാജിന്റെ മടക്കം.

മേപ്പാടി എളമ്പിലേരി പുഴയില്‍ വ്യാഴാഴ്ച വൈകുന്നേരമുണ്ടായ അപകടത്തിലാണ് സേലം സ്വദേശി സനിയല്‍ സഗയരാജിന്റെ (35) ഭാര്യ യൂനിസ് നെൽസൻ (31) മരിച്ചത്. എളമ്പിലേരിയിലെ റിസോര്‍ട്ടില്‍ എത്തിയതായിരുന്നു ദമ്പതികള്‍. പ്രകൃതിദൃശ്യങ്ങള്‍ കാമറയില്‍ പകര്‍ത്തുന്നതിനിടെ ഇരുവരും അബദ്ധത്തില്‍ എളമ്പിലേരി പുഴയില്‍ വീഴുകയായിരുന്നു.

സമീപത്തുണ്ടായിരുന്നവരാണ് ദമ്പതികളെ കരക്കു കയറ്റി ആശുപത്രിയിലെത്തിച്ചത്. സഗയരാജ് വ്യാഴാഴ്ച തന്നെ അപകടനില തരണം ചെയ്തിരുന്നു. എന്നാൽ, ഗുരുതരാവസ്ഥയിൽ ആശുപത്രിയിലെത്തിച്ച യൂനിസ് നെൽസൻ വെള്ളിയാഴ്ച പുലര്‍ച്ചെ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ മരണപ്പെടുകയായിരുന്നു.

Tags:    
News Summary - Saniel Sagayaraj Going back is the corpse of the Eunice Nelson

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.