തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് തീെവച്ച സംഭവത്തെക്കുറി ച്ച അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ ഉത്തരവ ിട്ടു. ക്രൈംബ്രാഞ്ച് ഐ.ജി എസ്. ശ്രീജിത്തിെൻറ മേല്‍നോട്ടത്തിലുള്ള പ്രത്യേകസംഘത്തിനാണ് അന്വേഷണ ചുമതല. സ്വാമി സന്ദീപാനന്ദഗിരിയില്നിന്ന് വിശദമായി മൊഴിയെടുക്കാനും നിർദേശിച്ചിട്ടുണ്ട്. സ്വാമി സന്ദീപാനന്ദഗിരി ഇ-മെയില്‍ മുഖേന അയച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്.
2018 ഒക്ടോബർ 27ന് പുലർച്ചയാണ് കുണ്ടമണ്‍കടവിലെ ആശ്രമത്തിനുനേര ആക്രമണമുണ്ടായത്. ശബരിമല യുവതീപ്രവേശനത്തില്‍ സര്‍ക്കാറിന് അനുകൂലമായ നിലപാടാണ് സന്ദീപാനന്ദഗിരി സ്വീകരിച്ചത്. ഇതിനെത്തുടര്‍ന്ന് അദ്ദേഹത്തിനെതിരെ പ്രതിഷേധമുയർന്നിരുന്നു. ഇതിന് പിന്നാലെയാണ് ആശ്രമത്തിനുനേരെ അക്രമം നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.