ലൈംഗിക അരാജകത്വം സൃഷ്ടിക്കാൻ ശ്രമം -സമസ്ത

കാസർകോട്: അരാജക ജീവിതം നയിക്കാൻ പ്രേരിപ്പിക്കുന്ന പ്രത്യയശാസ്ത്രങ്ങളുടെ വക്താക്കൾ ഭരണസ്വാധീനം ഉപയോഗിച്ച് അജണ്ട നടപ്പാക്കാൻ ശ്രമിക്കുന്നത് അപലപനീയമാണെന്നും മതവിശ്വാസികൾ ഇതിനെതിരെ ജാഗ്രത പുലർത്തണമെന്നും സമസ്ത കേരള ജംഇയ്യതുൽ ഉലമ ജില്ല മുശാവറ യോഗം അഭിപ്രായപ്പെട്ടു.

കേന്ദ്ര വൈസ് പ്രസിഡൻറ് യു.എം. അബ്ദുർ റഹ് മാൻ മൗലവി ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് ത്വാഖാ അഹ് മദ് മൗലവി അൽ അസ്ഹരിയുടെ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എം.എസ്. തങ്ങൾ മദനി പ്രാർഥനക്ക് നേതൃത്വം നൽകി. വർക്കിങ് സെക്രട്ടറി ചെങ്കളം അബ്ദുല്ല ഫൈസി റിപ്പോർട്ട് അവതരിപ്പിച്ചു.



Tags:    
News Summary - Samastha Kerala on Gender neutral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.