സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്‍റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍   photo: SKSSF Cyberwing

പിന്നാക്ക-ന്യൂനപക്ഷ ഐക്യം ശക്തമാക്കണം –സമസ്ത സംവരണ സെമിനാര്‍

തേ​ഞ്ഞി​പ്പ​ലം: പി​ന്നാ​ക്ക സ​മു​ദാ​യ​ങ്ങ​ളെ​യും ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ങ്ങ​ളെ​യും പൊ​തു​സ​മൂ​ഹ​ത്തി​ലും ഉ​ദ്യോ​ഗ​സ്ഥ മേ​ഖ​ല​യി​ലും അ​വ​ഗ​ണി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഈ ​വി​ഭാ​ഗ​ങ്ങ​ള്‍ ത​മ്മി​ലു​ള്ള ഐ​ക്യം ഊ​ട്ടി​യു​റ​പ്പി​ക്ക​ണ​മെ​ന്ന് സ​മ​സ്ത സം​വ​ര​ണ സം​ര​ക്ഷ​ണ സ​മി​തി സം​ഘ​ടി​പ്പി​ച്ച സെ​മി​നാ​ര്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു. അ​വ​കാ​ശ​ങ്ങ​ള്‍ നി​ഷേ​ധി​ക്കു​ക​യും അ​ന​ര്‍ഹ​മാ​യി എ​ന്തോ നേ​ടി​യെ​ന്ന് പ്ര​ചാ​ര​ണം ന​ട​ത്തു​ക​യും ചെ​യ്യു​ന്ന സ​വ​ര്‍ണ​ലോ​ബി ന്യൂ​ന​പ​ക്ഷ, പി​ന്നാ​ക്ക സ​മു​ദാ​യ​ങ്ങ​ളെ ത​മ്മി​ല​ടി​പ്പി​ക്കാ​നാ​ണ് ശ്ര​മി​ക്കു​ന്ന​തെ​ന്ന്​ 'സം​വ​ര​ണം അ​ട്ടി​മ​റി​ക്ക​പ്പെ​ടു​ന്നു' ത​ല​ക്കെ​ട്ടി​ൽ ന​ട​ന്ന സെ​മി​നാ​ർ ചൂ​ണ്ടി​ക്കാ​ട്ടി.

സ​മ​സ്ത പ്ര​സി​ഡ​ൻ​റ്​ മു​ഹ​മ്മ​ദ് ജി​ഫ്രി മു​ത്തു​ക്കോ​യ ത​ങ്ങ​ള്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​വ​ര​ണ സം​ര​ക്ഷ​ണ സ​മി​തി ചെ​യ​ര്‍മാ​ന്‍ ഡോ. ​എ​ന്‍.​എ.​എം. അ​ബ്​​ദു​ല്‍ ഖാ​ദ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​മ​സ്ത ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ. ​ആ​ലി​ക്കു​ട്ടി മു​സ്​​ലി​യാ​ർ, മു​ന്‍ അ​ഡീ​ഷ​ന​ല്‍ അ​ഡ്വ​ക്ക​റ്റ് ജ​ന​റ​ല്‍ അ​ഡ്വ. വി.​കെ. ബീ​രാ​ന്‍, സ​മ​സ്ത വി​ദ്യാ​ഭ്യാ​സ ബോ​ര്‍ഡ് ജ​ന. സെ​ക്ര​ട്ട​റി എം.​ടി. അ​ബ്​​ദു​ല്ല മു​സ്​​ലി​യാ​ര്‍, കെ. ​ഉ​മ​ര്‍ ഫൈ​സി മു​ക്കം, കു​ട്ടി അ​ഹ​മ്മ​ദ് കു​ട്ടി, അ​ബ്​​ദു​ല്‍ ഹ​മീ​ദ് ഫൈ​സി അ​മ്പ​ല​ക്ക​ട​വ്, മു​സ്ത​ഫ മു​ണ്ടു​പാ​റ, സ​ത്താ​ര്‍ പ​ന്ത​ല്ലൂ​ര്‍, കെ. ​മോ​യി​ന്‍കു​ട്ടി എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഡോ. ​കെ.​എ​സ്. മാ​ധ​വ​ന്‍, അ​ബ്​​ദു​സ്സ​മ​ദ് പൂ​ക്കോ​ട്ടൂ​ര്‍ എ​ന്നി​വ​ര്‍ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. അ​ബ്​​ദു​സ്സ​മ​ദ് പൂ​ക്കോ​ട്ടൂ​ര്‍ ര​ചി​ച്ച 'സം​വ​ര​ണം: അ​ട്ടി​മ​റി​യു​ടെ ച​രി​ത്ര​പാ​ഠം' പു​സ്ത​ക​പ്ര​കാ​ശ​നം ജി​ഫ്രി മു​ത്തു​ക്കോ​യ ത​ങ്ങ​ള്‍ അ​ഡ്വ. വി.​കെ. ബീ​രാ​ന് ന​ല്‍കി നി​ര്‍വ​ഹി​ച്ചു. 

Tags:    
News Summary - samastha against EWS

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.