എടവണ്ണ ജാമിഅ നദ്വിയ്യ ത്രിദിന വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ച് നടന്ന സെക്യുലര്‍ കോണ്‍ഫറന്‍സ് ഡോ. എം.പി. അബ്ദുസ്സമദ് സമദാനി എം.പി ഉദ്ഘാടനം ചെയ്യുന്നു
എടവണ്ണ: വൈവിധ്യമാണ് ഇന്ത്യയുടെ പ്രത്യേകതയെന്നും അത് തകര്‍ന്നാല്‍ രാജ്യം തകരുമെന്നും ഡോ. എം.പി. അബ്ദുസ്സമദ് സമദാനി എം.പി പറഞ്ഞു. എടവണ്ണ ജാമിഅ നദ്വിയ്യ ത്രിദിന വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ച് നടന്ന സെക്കുലര്‍ കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പരമ്പരാഗത പേരുകള്‍ തിരുത്തിയാലും ചരിത്രം തിരുത്താന്‍ കഴിയില്ല. രാജ്യത്തിന്റെ പേരും പ്രശസ്തിയും ഉയര്‍ത്തിയ പലരുടെയും സേവനങ്ങള്‍ മായ്ക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രഫ. പി. അബ്ദുല്‍ അസീസ് അധ്യക്ഷത വഹിച്ചു. ഷിബു മീരാന്‍, മുസ്തഫ തന്‍വീര്‍, ജൗഹര്‍ അയനിക്കോട്, ഷമീര്‍ സ്വലാഹി തൃശൂര്‍, അഖ്ലസ് ആലുവ എന്നിവര്‍ സംസാരിച്ചു. സമ്മേളനം ഞായറാഴ്ച സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.