തിരുവനന്തപുരം: കണക്കുകൂട്ടൽ പിഴച്ചതോടെ കെ.എസ്.ആർ.ടി.സിയിൽ ശമ്പളവിതരണം മുടങ്ങി. കഴിഞ്ഞമാസത്തെ ശമ്പളത്തിന് ആകെ വേണ്ടിയിരുന്നത് 68 കോടി രൂപയാണ്. കോർപറേഷെൻറ കൈവശം 31 കോടിയുണ്ടായിരുന്നു.
ശേഷിക്കുന്ന തുകക്കായി സർക്കാറിനെ സമീപിക്കുകയും 37 കോടി അനുവദിക്കുകയും ചെയ്തു. അക്കൗണ്ടിലുണ്ടായിരുന്ന 31ൽ 30 കോടിയും വായ്പ തിരിച്ചടവായി ബാങ്ക് കൺസോർട്യം തിരികെപിടിച്ചു. ഇതോടെ മുഴുവൻ തുകയും സർക്കാർ നൽകാതെ ശമ്പളം നൽകാനാവില്ലെന്ന സ്ഥിതിയാണ്. അക്കൗണ്ടിൽ ഒരു കോടി മാത്രമാണുള്ളത്. ശേഷിക്കുന്ന തുകക്ക് ധനവകുപ്പ് കനിയണം. ഇതിന് ശ്രമം ആരംഭിച്ചിട്ടുണ്ട്. 27000 ഓളം ജീവനക്കാരാണ് കെ.എസ്.ആർ.ടി.സിയിലുള്ളത്. സാമ്പത്തിക പ്രതിസന്ധിയുണ്ടെന്നും ധനവകുപ്പിെൻറ ക്ലിയറൻസ് കിട്ടിയാൽ ഉടൻ ശമ്പളം വിതരണം ചെയ്യുമെന്നും മന്ത്രി ആൻറണി രാജു പറഞ്ഞു.
നവംബറിൽ ജോലി ചെയ്ത ശമ്പളം ഡിസംബർ 15 കഴിഞ്ഞിട്ടും നൽകാതെ സർക്കാറും മാനേജ്മെൻറും കെ.എസ്.ആർ.ടി.സി ജീവനക്കാരെ ദ്രോഹിക്കുകയാണെന്ന് കെ.എസ്.ടി ഡ്രൈവേഴ്സ് യൂനിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് കുറ്റപ്പെടുത്തി. സംസ്ഥാന പ്രസിഡൻറ് വി.എസ്. ശിവകുമാർ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.