ശമ്പളം പിടിക്കൽ: ഓർഡിനൻസിന്​ ഗവർണറുടെ അംഗീകാരം

തി​രു​വ​ന​ന്ത​പു​രം: ഹൈ​കോ​ട​തി സ്​​റ്റേ​യു​ടെ സാ​ഹ​ച​ര്യ​ത്തി​ൽ ജീ​വ​ന​ക്കാ​രു​ടെ​യും അ​ധ്യാ​പ​ക​രു​ട െ​യും ശ​മ്പ​ളം പി​ടി​ക്കാ​ൻ സ​ർ​ക്കാ​റി​ന്​ അ​ധി​കാ​രം ന​ൽ​കു​ന്ന ഒാ​ർ​ഡി​ന​ൻ​സിൽ ഗവർണർ ആരിഫ്​ മുഹമ്മദ്​ ഖ ാൻ ഒപ്പിട്ടു.​ ഇതോടെ ആറ്​ ദിവസത്തെ ശമ്പളം മാറ്റിവെക്കാൻ സർക്കാറിന്​ കഴിയും. കോടതി വിധിയുടെ പശ്ചാത്തലത്തിൽ ക ഴിഞ്ഞദിവസമാണ്​ ഓർഡിനൻസിന്​ മ​ന്ത്രി​സ​ഭാ യോ​ഗം തീ​രു​മാ​നി​ച്ചത്​. സ്​​റ്റേ നീ​ക്കാ​ൻ അ​പ്പീ​ൽ പോ​കില്ലെന്നും തീരുമാനിച്ചിരുന്നു.

ഒാ​ർ​ഡി​ന​ൻ​സി​ന്​ നി​യ​മ​പ്രാ​ബ​ല്യ​മാ​യ ശേ​ഷ​മേ ഏ​പ്രി​ലി​ലെ ശ​മ്പ​ള വി​ത​ര​ണം ആ​രം​ഭി​ക്കൂ. ഇതുകാരണം ഏ​പ്രി​ലി​ലെ ശ​മ്പ​ളം വൈ​കാൻ സാധ്യതയുണ്ട്​. മാ​സം ആ​റു​ ദി​വ​സം ​െവ​ച്ച്​ ഒ​രു മാ​സ​ത്തെ ശ​മ്പ​ളം ഒാ​ർ​ഡി​ന​ൻ​സ്​ പ്ര​കാ​രം പി​ടി​ക്കാനാണ്​ തീരുമാനം.

പൊ​തു​മേ​ഖ​ലാ സ്​​ഥാ​പ​ന​ങ്ങ​ൾ, സ​ർ​ക്കാ​ർ നി​യ​ന്ത്രി​ത സ്​​ഥാ​പ​ന​ങ്ങ​ൾ, ഗ്രാ​ൻ​റ്​ ഇ​ൻ എ​യി​ഡ്​ സ്​​ഥാ​പ​ന​ങ്ങ​ൾ, സ​ർ​വ​ക​ലാ​ശാ​ല​ക​ൾ എ​ന്നി​വ​യി​ലെ ജീ​വ​ന​ക്കാ​ർ​ക്കും ഒാ​ർ​ഡി​ന​ൻ​സ്​ ബാ​ധ​ക​മാ​കും. അതേസമയം, ഒാർഡിനൻസിനെതിരെ പ്രതിപക്ഷ സർവിസ്​ സംഘടനകൾ വീണ്ട​ും കോടതിയെ സമീപിക്കുമോയെന്ന ആശങ്ക സർക്കാറിനുണ്ട്​.

സംസ്​ഥാനത്ത്​ അസാധാരണ സാമ്പത്തിക പ്രതിസന്ധിയുണ്ടെന്നാണ്​ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്​​. വരുമാനം കുറഞ്ഞു, ചെലവ്​ കൂടി. ഇൗ സാഹചര്യത്തിലാണ് ആറ് ദിവസത്തെ ശമ്പളം മാറ്റിവെക്കാന്‍ തീരുമാനിച്ചത്. ഇതിന് നിയമപ്രാബല്യം നല്‍കുന്നതിനാണ്​ ഹൈകോടതി ഉത്തരവിന് അനുസൃതമായി ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുന്നത്​. ഇൗ തീരുമാനത്തോട്​ ജീവനക്കാർ സഹകരിക്കുകതന്നെ ചെയ്യും.

മന്ത്രിമാര്‍, എം.എല്‍.എമാര്‍ എന്നിവരുടെ അലവന്‍സടക്കമുള്ള മൊത്ത ശമ്പളം, ഓണറേറിയം എന്നിവയുടെ 30 ശതമാനം ഒരു വര്‍ഷത്തേക്ക്​ കുറവ് ചെയ്യാന്‍ 2020ലെ ശമ്പളവും ബത്തയും നല്‍കല്‍ ഭേദഗതി ഓര്‍ഡിനന്‍സ് വിളംബരം ചെയ്യാൻ ഗവര്‍ണര്‍ക്ക് ശിപാര്‍ശ ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

Tags:    
News Summary - salary cut ordinance governor approved

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.