ഓണത്തിന് മുമ്പായി ശമ്പളം; കെ.എസ്.ആർ.ടി.സിക്ക്​ 65.5 കോടി

തിരുവനന്തപുരം: ഓണക്കാലത്ത് സർക്കാർ ജീവനക്കാർക്ക് നൽകുന്നതുപോലെ ശമ്പളവും മറ്റ്​ ആനുകൂല്യങ്ങളും നൽകുന്നതിനായി കെ.എസ്.ആർ.ടി.സിക്ക് സർക്കാർ 65.5 കോടി രൂപ അനുവദിച്ചു.

കോവിഡ് കാലമായതിനാൽ വരുമാനത്തിൽ വൻ ഇടിവ് സംഭവിച്ചതിനെ തുടർന്ന് സർക്കാർ സഹായത്തിലാണ് ശമ്പളം നൽകി വരുന്നത്. ഓണത്തിന് മുമ്പ്​ തന്നെ ശമ്പള വിതരണം പൂർത്തിയാക്കുന്നതാണെന്ന്​ കെ.എസ്.ആർ.ടി.സി ജനറൽ മാനേജർ അറിയിച്ചു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.