സലാലയിലെ ദുരൂഹ മരണം: ബിസിനസ് പങ്കാളികളുടെ മൃതദേഹം ഇന്ന് നാട്ടിലത്തെിക്കും

മൂവാറ്റുപുഴ: ഒമാനിലെ സലാലയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച മൂവാറ്റുപുഴ സ്വദേശികളായ ബിസിനസ് പങ്കാളികളുടെ മൃതദേഹങ്ങള്‍  ശനിയാഴ്ച രാവിലെ നാട്ടിലത്തെിച്ച് സംസ്കരിക്കും. മൂവാറ്റുപുഴ ആട്ടായം മുടവനാശേരില്‍ മുഹമ്മദ് (52), ഉറവക്കുഴി പുറ്റമറ്റത്തില്‍ നജീബ് (49) എന്നിവരുടെ മൃതദേഹങ്ങളാണ് എത്തുന്നത്. പുലര്‍ച്ച ഒന്നരയോടെ സലാലയില്‍നിന്ന് ജെറ്റ് എയര്‍വേസില്‍ മസ്കത്ത് വഴി പുറപ്പെടുന്ന വിമാനത്തില്‍ കൊണ്ടുവരുന്ന മൃതദേഹങ്ങള്‍ രാവിലെ  6.30ന് നെടുമ്പാശ്ശേരിയിലത്തെും. 

നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി രാവിലെ എട്ടോടെ വീട്ടിലത്തെിച്ച് പത്തോടെ ഖബറടക്കാനാണ് തീരുമാനം. മുഹമ്മദിന്‍െറ മൃതദേഹം ദസൂഖി ജുമാമസ്ജിദിലും നജീബിന്‍െറ മൃതദേഹം മൂവാറ്റുപുഴ സെന്‍ട്രല്‍ ജുമാമസ്ജിദിലുമാണ് ഖബറടക്കുന്നത്.   കഴിഞ്ഞ 22ന് രാവിലെയാണ് ഒമാനിലെ സലാലക്ക് സമീപത്തെ താമസ സ്ഥലത്ത് ഇവരെ മരിച്ച നിലയില്‍ കണ്ടത്തെിയത്. മെറ്റല്‍ ക്രഷര്‍ യൂനിറ്റ് സ്ഥാപിക്കുന്നതിനാണ് ഇരുവരും സലാലയില്‍ എത്തിയത്. ഇതിന്‍െറ നിര്‍മാണം പൂര്‍ത്തിയാക്കി ഉദ്ഘാടനം നടത്താന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടത്തെിയത്. സല്‍മയാണ് മരിച്ച മുഹമ്മദിന്‍െറ ഭാര്യ. മക്കള്‍: മുഹസിന, ലുഖ്മാന്‍, അദിനാന്‍. നജീബിന്‍െറ ഭാര്യ ഹസം ബീഗം (മോളി). മക്കള്‍: അമീന്‍, അല്‍ക്ക ഫാത്തിമ, അലീന മീര.

Tags:    
News Summary - salala death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.