ഗുണ്ടാ കേസ്: സക്കീര്‍ ഹുസൈന്‍ കീഴടങ്ങിയില്ല; പൊലീസ് അറസ്റ്റിനുമില്ല

കൊച്ചി: വ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട സി.പി.എം കളമശ്ശേരി മുന്‍ ഏരിയ സെക്രട്ടറി സക്കീര്‍ ഹുസൈന്‍ ബുധനാഴ്ചയും കീഴടങ്ങിയില്ല. അതേസമയം, അറസ്റ്റിന് പൊലീസും നീക്കം നടത്തിയില്ല. ഈ കേസില്‍ മുന്‍കൂര്‍ ജാമ്യംതേടി സമീപിച്ചപ്പോള്‍ ഹൈകോടതി നിര്‍ദേശിച്ചത് ഒരാഴ്ചക്കകം അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ കീഴടങ്ങണമെന്നായിരുന്നു.

തിങ്കളാഴ്ചയാണ് ഹൈകോടതിയുടെ നിര്‍ദേശം ഉണ്ടായത്. കോടതി അനുവദിച്ച സമയത്തില്‍ ഇതിനകം മൂന്നുദിവസം കഴിഞ്ഞുപോയി. നിശ്ചിത സമയം തീരാന്‍ നാല് ദിവസംകൂടി അവശേഷിക്കുന്നതിനാല്‍ തിരക്കിട്ട അറസ്റ്റ് വേണ്ടെന്ന നിലപാടിലാണ് പൊലീസ്.

സക്കീര്‍ ഹുസൈന്‍ പൊലീസ് മുമ്പാകെ കീഴടങ്ങണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍തന്നെ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. എന്നിട്ടും ഇദ്ദേഹം കീഴടങ്ങാന്‍ തയാറാകാത്തത് പാര്‍ട്ടിക്കും ക്ഷീണമായിട്ടുണ്ട്. തട്ടിക്കൊണ്ടുപോകല്‍ കേസില്‍ പ്രതിചേര്‍ക്കപ്പെട്ടതിനത്തെുടര്‍ന്ന് ഒളിവില്‍പോയ സക്കീര്‍ ഹുസൈന്‍ തിങ്കളാഴ്ച ഏരിയ കമ്മിറ്റി ഓഫിസിലത്തെി ഏരിയ കമ്മിറ്റി യോഗത്തില്‍ പങ്കെടുത്തത് വിവാദമായിരുന്നു. പാര്‍ട്ടിയില്‍ത്തന്നെ ഇത് ചര്‍ച്ചയാവുകയും ചെയ്തു.

സക്കീര്‍ ഹുസൈന്‍ പാര്‍ട്ടി ഓഫിസിലത്തെിയതറിഞ്ഞ പൊലീസ് സംഘം പക്ഷേ, അറസ്റ്റിന് മുതിര്‍ന്നില്ല. ഇക്കാര്യം വിവാദമാവുകയും അന്വേഷിക്കാന്‍ സംസ്ഥാന സെക്രട്ടറി നിര്‍ദേശം നല്‍കുകയും ചെയ്തതോടെ, ഇയാള്‍ തിങ്കളാഴ്ചതന്നെ പാര്‍ട്ടി ഓഫിസില്‍നിന്ന് പോയി എന്നാണ് ഏരിയ നേതൃത്വം വിശദീകരിച്ചത്.

എന്നാല്‍, ബുധനാഴ്ച പുലര്‍ച്ചെവരെ ഇയാള്‍ ഓഫിസിലുണ്ടായിരുന്നു എന്നാണ് സൂചന. അതിനുശേഷമാണത്രേ പാര്‍ട്ടി ഓഫിസ് വിട്ടത്. അതിനിടെ, സക്കീറിനെ ന്യായീകരിക്കുന്ന വിധത്തില്‍ പാര്‍ട്ടി മുഖപത്രത്തില്‍ തുടര്‍ച്ചയായി വാര്‍ത്ത വരുന്നത് ജില്ല നേതാക്കളുടെ അതൃപ്തിക്കും കാരണമായിട്ടുണ്ട്.

ഈ കേസിന്‍െറ നിജസ്ഥിതി അന്വേഷിക്കുന്നതിന് സംസ്ഥാന നേതൃത്വം എളമരം കരീമിനെ ഏകാംഗ കമീഷനായി നിശ്ചയിച്ചിരുന്നു. അദ്ദേഹം കൊച്ചിയിലത്തെി പാര്‍ട്ടിയുടെ വിവിധ തലങ്ങളിലുള്ളവരില്‍നിന്നടക്കം മൊഴിയെടുത്തിരുന്നു. അദ്ദേഹത്തിന്‍െറ റിപ്പോര്‍ട്ട് സംസ്ഥാന നേതൃത്വത്തിന് നല്‍കാനിരിക്കെ, സക്കീറിനെ തുടര്‍ച്ചയായി ന്യായീകരിക്കുന്നത് ശരിയല്ളെന്ന അഭിപ്രായമാണ് പാര്‍ട്ടി നേതാക്കളില്‍ ഒരുവിഭാഗത്തിനുള്ളത്.
സംസ്ഥാന സെക്രട്ടറി പരസ്യമായി ആവശ്യപ്പെട്ടിട്ടും സക്കീര്‍ ഹുസൈന്‍ അന്വേഷണ സംഘത്തിന് മുമ്പാകെ കീഴടങ്ങാത്തതില്‍ അണികള്‍ക്കും പ്രതിഷേധമുണ്ട്. ഇതോടെ പൊതുജനങ്ങള്‍ക്കുമുന്നില്‍ പാര്‍ട്ടിയുടെ പ്രതിച്ഛായ മോശമായി എന്നാണ് വിമര്‍ശനം.

Tags:    
News Summary - sakkeer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.