കൊച്ചി: വ്യവസായിയെ തട്ടിക്കൊണ്ട് പോയി ഭീഷണിപ്പെടുത്തിയ കേസിലെ പ്രതിയും സി.പി.എം നേതാവുമായ സക്കീർ ഹുസൈനെ കളമശ്ശേരി ഏരിയ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കി. സി.പി.എം എറണാകുളം ജില്ലാ സെക്രട്ടറി പി.രാജീവാണ് ഇക്കാര്യം വാർത്താ സമ്മേളനത്തിലൂടെ അറിയിച്ചത്. സക്കീർ ഹുസൈൻ ജില്ലാ കമ്മിറ്റിയിൽ തുടരും.
സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണെൻറ നേതൃത്വത്തിൽ മണിക്കൂറുകൾ നീണ്ട ജില്ലാ സെക്രട്ടേറിയറ്റ് യോഗമാണ് സക്കീർ ഹുസൈനെ ഏരിയാ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കാൻ തീരുമാനിച്ചത്.
ടി.കെ മോഹനനാണ് പുതിയ ഏരിയ സെക്രട്ടറി. സക്കീർ ഹുസൈനെതിരായ കേസിൽ സമഗ്ര അന്വേഷണം നടത്താൻ സി.പി.എം എറണാകുളം ജില്ലാ സെക്രട്ടറിയേറ്റ് സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
സക്കീർ ഹുസൈൻ കുറ്റക്കാരനെന്ന് കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കും. കുറ്റക്കാർ എത്ര ഉന്നതരായാലും സംരക്ഷിക്കില്ല. എന്നാൽ തെറ്റായ ആരോപണങ്ങളെ ഒറ്റക്കെട്ടായി പ്രതിരോധിക്കുമെന്നും പി.രാജീവ് പറഞ്ഞു.
നേരത്തെ സക്കീർ ഹുസൈന് മുൻകൂർ ജാമ്യം നൽകരുതെന്ന് സംസ്ഥാന സർക്കാർ എറണാകുളം മജിസ്ട്രേറ്റ് കോടതിയിൽ ആവശ്യപ്പെട്ടിരുന്നു.അതിനിടെ, സക്കീർ ഹുസൈന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് ജില്ലാ കോടതി നാളേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.