‘നമുക്കിനി രാഷ്ട്രീയ ചർച്ചകൾ നടത്തണ്ട വാവേ...’; അലനെക്കുറിച്ച് സജിത മഠത്തിലിന്‍റെ വികാരഭരിത കുറിപ്പ്

കോഴിക്കോട്: യു.എ.പി.എ ചുമത്തി അറസ്​റ്റ്​ ചെയ്​തവരിൽ ഒരാളായ സി.പി.എം പ്രവർത്തകൻ അലൻ ഷുഹൈബിനെക്കുറിച്ച് മാതൃസഹോ ദരി സജിത മഠത്തിലിന്‍റെ വികാരഭരിതമായ ഫേസ്ബുക്ക് കുറിപ്പ്. പൊലീസ് കസ്റ്റഡിയിലുള്ള അലനെ വിയ്യൂർ ജയിലിലേക്ക് കൊണ ്ടുപോകുന്നതിനെക്കുറിച്ചാണ് കുറിപ്പ്.

‘രാത്രി പുസ്തകം വായിച്ചു ഉറങ്ങണ്ടെ? നാളെ നിന്നെ വിയ്യൂർ ജയിലിലേക്ക് കൊണ്ടു പോകും. നിനക്കായി വസ്ത്രങ്ങൾ എടുത്തു വെക്കുമ്പോൾ നിന്‍റെ ചുവന്ന മുണ്ടുകൾ എന്നെ ഭയപ്പെടുത്തുന്നതു പോലെ! ഇനി വെള്ളമുണ്ടുകൾ മതിയല്ലെ? രാത്രി പുസ്തകം വായിച്ചു ഉറങ്ങണ്ടെ? ഏത് പുസ്തമാണ് ബാഗിൽ വെക്കേണ്ടത്? അല്ലെങ്കിൽ നീ ഇനി ഒന്നും വായിക്കണ്ട! പുസ്തകം നിനക്ക് എത്തിക്കാൻ തന്നെ ഭയം തോന്നുന്നു’ -സജിത എഴുതുന്നു.

തിരുവണ്ണൂർ പാലാട്ട് നഗർ അലൻ ഷുഹൈബ, കൂടാതെ ഒളവണ്ണ മൂർക്കനാട് ത്വാഹ ഫസൽ എന്നിവരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്.

സജിത മഠത്തിലിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്:

അലൻ വാവേ

വല്യമ്മക്കും അമ്മക്കും ഉറക്കം വരുന്നില്ല.
നിന്റെ നീളം ഉതുക്കാൻ തക്കവണ്ണം പണിയിച്ച കട്ടിലിൽ ഞങ്ങൾ നിശ്ശബ്ദരായി ഇരിക്കുകയാണ്.
നിലത്ത് കിടന്നാൽ പുറംവേദന വരുമെന്ന് നീ പറയാറില്ലെ?

നാളെ നിന്നെ വിയ്യൂർ ജയിലിലേക്ക് കൊണ്ടു പോകും. നിനക്കായി വസ്ത്രങ്ങൾ എടുത്തു വെക്കുമ്പോൾ നിന്റെ ചുവന്ന മുണ്ടുകൾ എന്നെ ഭയപ്പെടുത്തുന്നതു പോലെ! ഇനി വെള്ളമുണ്ടുകൾ മതിയല്ലെ?

രാത്രി പുസ്തകം വായിച്ചു ഉറങ്ങണ്ടെ? ഏത് പുസ്തമാണ് ബാഗിൽ വെക്കേണ്ടത്? അല്ലെങ്കിൽ നീ ഇനി ഒന്നും വായിക്കണ്ട! പുസ്തകം നിനക്ക് എത്തിക്കാൻ തന്നെ ഭയം തോന്നുന്നു.

നമുക്കിനി രാഷ്ട്രീയ ചർച്ചകൾ നടത്തണ്ട വാവേ... നിയമം പഠിക്കാൻ റാങ്കുമായി പുറപ്പെട്ട നീയിനി, നിയമത്തിന്റെ കുരുക്കഴിച്ച്,, അഴിച്ച്! ഇനി എത്ര നാൾ?

പെട്ടെന്ന് തിരിച്ച് വായോ!

നിന്റെ കരുതലില്ലാതെ
അനാഥമായ ഞങ്ങൾ!

Full View
Tags:    
News Summary - Sajitha Madathil fb post about alan shuhaib-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.