ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ

മലങ്കരസഭ ഭിന്നിക്കരുതെന്ന പ്രധാനമന്ത്രിയുടെ നിലപാട് സ്വാഗതാർഹം- ഓർത്തഡോക്സ് സഭ


ഡൽഹി: മലങ്കരസഭ ഭിന്നിക്കരുതെന്ന പ്രധാനമന്ത്രിയുടെ നിലപാട് സ്വാഗതാർഹമെന്ന് ഓർത്തഡോക്സ് സഭ. ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവാ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ പ്രതികരിക്കുകയായിരുന്നു കതോലിക്ക ബാവ.

സഭാതർക്കത്തിലെ 1958, 1995, 2017 കോടതി വിധികളെല്ലാം ഇക്കാര്യം തന്നെയാണ് പറയുന്നത്.കോട്ടയം പഴയ സെമിനാരിയിൽ പരിശുദ്ധ വട്ടശേരിൽ തിരുമേനിയുടെ ഓർമപ്പെരുന്നാളിൽ സംസാരിക്കുകയായിരുന്നു ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ.

പൗരാണിക പാരമ്പര്യമുള്ള യഥാർഥ ഭാരതീയ സഭയെന്ന വിശേഷണമാണ് സഭയ്ക്ക് ബി.ജെ.പിയും ആർ.എസ്.എസും നൽകിയിട്ടുള്ളത്. ഭാഗിക്കണമെന്ന ആവശ്യത്തോട് പ്രധാനമന്ത്രി സമ്മതം മൂളുമെന്ന് കരുതുന്നില്ല. ഒന്നായി മുന്നോട്ട് പോകണമെന്ന നിലപാട് മലങ്കരസഭ കേന്ദ്ര -സംസ്ഥാന സർക്കാറുകളെ അറിയിച്ചിട്ടുള്ളതാണ്.

സഭയുടെ അസ്ഥിത്വത്തിനെതിരായ നിലപാട് ആരും സ്വീകരിക്കില്ല.സമാധനത്തിനു സഭാ മറ്റെങ്ങും പോകേണ്ടതില്ല. സ്വത്വവും സത്യവും മനസിലാക്കിയാൽ മാത്രം മതിയെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - The Prime Minister's stance that the Malankara Church should not be divided is welcome - Orthodox Church

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.