പുൽപള്ളി: ആടിക്കൊല്ലി ദേവാലയ സെമിത്തേരിയിൽ സംസ്കരിച്ചത് അജ്ഞാത മൃതദേഹമാണെന്ന് സ്ഥിരീകരിച്ചതോടെ സംഭവത്തിൽ കർണാടക പൊലീസ് അന്വേഷണം ആരംഭിച്ചു. കർണാടക പൊലീസിലെ ഉദ്യോഗസ്ഥർ അടുത്തദിവസങ്ങളിൽ പുൽപള്ളിയിലെത്തി വിവരങ്ങൾ ശേഖരിക്കും.
അതേസമയം, സംഭവത്തിൽ ആടിക്കൊല്ലി തേക്കനാംകുന്നേൽ സജി ബീച്ചനഹള്ളി പൊലീസ് സ്റ്റേഷനിലെത്തി മരിച്ചത് താനല്ലെന്ന് മൊഴി നൽകി. കഴിഞ്ഞദിവസം ബന്ധുക്കളോടൊപ്പമാണ് ഇദ്ദേഹം സ്റ്റേഷനിലെത്തിയത്. അന്വേഷണത്തിെൻറ ഭാഗമായി മൃതദേഹം കല്ലറയിൽനിന്ന് പുറത്തെടുക്കുമെന്നാണ് സൂചന. ഇതിനിടെ മൃതദേഹം പുറത്തെടുക്കണം എന്നാവശ്യപ്പെട്ട് ഇടവകാംഗങ്ങൾ പൊലീസിനെ സമീപിച്ചു.
അവിശ്വാസിയായ ഒരാളുടെ മൃതദേഹം പള്ളി കല്ലറയിൽ സംസ്കരിക്കാൻ അനുവദിക്കരുതെന്ന നിലപാടിലാണ് വിശ്വാസികൾ. സജിയുടെ മൃതദേഹമാണെന്ന് തെറ്റിദ്ധരിച്ചാണ് അജ്ഞാത മൃതദേഹം ബന്ധുക്കൾ സംസ്കരിച്ചത്. മാതാവും സഹോദരങ്ങളും രണ്ടാഴ്ച മുമ്പാണ് കർണാടകയിലെത്തി മൃതദേഹം തിരിച്ചറിയുന്നത്. പിന്നാലെ നാട്ടിലെത്തിച്ച് ആടിക്കൊല്ലി പള്ളിയിൽ സംസ്കരിക്കുകയായിരുന്നു.
സജി കഴിഞ്ഞദിവസം നാട്ടിൽ തിരിച്ചെത്തിയതോടെയാണ് അബദ്ധം മനസ്സിലാകുന്നത്. തുടർന്നാണ് പുൽപള്ളി പൊലീസിെൻറ സഹായത്തോടെ സജിയും സഹോദരനും ബീച്ചനഹള്ളിയിൽ നേരിട്ടെത്തി കാര്യങ്ങൾ ബോധ്യപ്പെടുത്തിയത്. ഇതിനുശേഷമാണ് കർണാടക പൊലീസ് സംസ്കരിച്ച മൃതദേഹത്തെക്കുറിച്ചുള്ള അന്വേഷണം തുടങ്ങിയത്.
നിലവിൽ മൃതദേഹം പുറത്തെടുക്കാൻ കഴിയില്ലെന്നാണ് പുൽപള്ളി പൊലീസിെൻറ വിശദീകരണം. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുന്നത് കർണാടക പൊലീസാണ്. അവർ കോടതി ഉത്തരവുമായി എത്തിയാൽ ആവശ്യമായ സഹായങ്ങൾ ചെയ്യുമെന്നും വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.