പി.ജെ. ജോസഫി​നെ പിന്തുണച്ച്​ യൂത്ത് ഫ്രണ്ട് എം

കോട്ടയം: ലോക്​സഭ സീറ്റ്​ വിഷയത്തിൽ പി.ജെ. ജോസഫി​നെ പിന്തുണച്ച്​ യൂത്ത് ഫ്രണ്ട് എം സംസ്ഥാന പ്രസിഡൻറ്​ സജി മഞ ്ഞക്കടമ്പൻ. സ്​റ്റിയറിങ്​ കമ്മിറ്റിയിൽ ജോസഫിനെതിരെ ശക്തമായ വികാരമുയർന്നെന്ന ജോസ് കെ. മാണിയുടെ പ്രസ്​താവന ശര ിയല്ല. കമ്മിറ്റിയിൽ സ്ഥാനാർഥിത്വം സംബന്ധിച്ച് ഒരു ചർച്ചയും നടന്നില്ല. ചെയർമാനെ ചുമതല ഏൽപി​െച്ചന്ന്​ പറഞ്ഞ്​ ചർച്ച ഒഴിവാക്കുകയായിരുന്നു. പി.ജെ. ജോസഫിന്​ സീറ്റ്​ നൽകാൻ മാണി തീരുമാനിച്ചിരുന്നു. ഇത്​ പാർട്ടിയിലെ ചിലർ ചേർന്ന്​ വെട്ടുകയായിരുന്നു​െവന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു.

പാർട്ടിയിലെ ഭിന്നത ഒഴിവാക്കാൻ ജോസഫിന്​ സീറ്റ്​ നൽകണമായിരുന്നു. കോട്ടയത്ത്​ തോമസ് ചാഴികാടൻ പരാജയപ്പെട്ടാൽ ഉത്തരവാദിത്തം പാർട്ടിക്കായിരിക്കും. പാർലമ​െൻറി പാർട്ടി യോഗത്തിൽ ജോസഫ് മത്സരിക്കാനുള്ള താൽപര്യം അറിയിച്ചിരു​െന്നന്നും സി.എഫ്. തോമസ് പിന്താങ്ങി എന്നുമാണ് അറിയാനായത്. യൂത്ത് ഫ്രണ്ടിന് സീറ്റ് നൽകണമെന്നാവശ്യപ്പെട്ട് ചെയർമാന് കത്ത് നൽകിയിരുന്നു. എന്നാൽ, പി.ജെ. ജോസഫ് മത്സരിക്കാൻ താൽപര്യം പ്രകടിപ്പിച്ചാൽ തങ്ങൾക്ക്​ സീറ്റ് വേണ്ടെന്നും പറഞ്ഞിരുന്നു. ജില്ല നേതൃത്വത്തിലെ ചിലരെ കൂട്ടുപിടിച്ച് രാത്രി നിവേദനം എഴുതിവാങ്ങിച്ചത് നാടകീയമായിരുന്നു.

എം.എൽ.എമാർ മത്സരിക്കുന്നതും മണ്ഡലം മാറി മത്സരിക്കുന്നതുമൊക്കെ സാധാരണമാണ്. പാർട്ടിക്കുള്ളിലെ ചില സമ്മർദങ്ങൾ പാർട്ടി ചെയർമാന് മാനിക്കേണ്ടി വന്നു. പാർട്ടി വർക്കിങ് ചെയർമാൻ സീറ്റ് ചോദിച്ചാൽ നൽകണമായിരുന്നു എന്തുകൊണ്ട് നൽകിയില്ലെന്ന് അറിയില്ല.
വ്യാജ കമ്പിനി രൂപവത്​കരിച്ച് 20 ലക്ഷം രൂപ താൻ തട്ടിയെടു​െത്തന്ന ആരോപണവും വിജിലൻസ്​ കേസും രാഷ്​ട്രീയപ്രേരിതമാണ്​. തന്നെ അപമാനിക്കാനുള്ള രാഷ്​ട്രീയ പ്രതിയോഗികളുടെ നീക്കമാണ് കേസിന്​ പിന്നിലെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Saji Manga Kadamban PJ Joseph -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.