Posted On
date_range Updated On
date_range സജീഷിെൻറ ആദ്യ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക്
വടകര: നിപ വൈറസ് ബാധിതരെ ശുശ്രൂഷിക്കുന്നതിനിടെ വൈറസ് ബാധിച്ച് മരിച്ച നഴ്സ് ലിനിയുടെ ഭര്‍ത്താവ് സജീഷ് തെൻറ ആദ്യശമ്പളം കാലവര്‍ഷക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി. വ്യാഴാഴ്ച വടകര റെസ്റ്റ് ഹൗസിലാണ് മന്ത്രി ടി.പി. രാമകൃഷ്ണന് സജീഷ് ചെക്ക് കൈമാറിയത്.
പേരാമ്പ്ര താലൂക്ക് ആശുപത്രി നഴ്സായിരുന്ന ലിനിയുടെ മരണത്തെ തുടര്‍ന്നാണ് സര്‍ക്കാര്‍ സജീഷിന് ജോലി നല്‍കിയത്. കൂത്താളി പി.എച്ച്.സിയിൽ ക്ലര്‍ക്കായി നിയമിക്കപ്പെട്ട സജീഷ് ജൂലൈയിലാണ് ജോലിയില്‍ പ്രവേശിച്ചത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.