സോളാർ കേസിൽ സരിതക്ക് ഉമ്മൻചാണ്ടിയെ വിസ്തരിക്കാം

കൊച്ചി: സോളാർ തട്ടിപ്പ് കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ വിസ്തരിക്കുന്നതിന് മുഖ്യപ്രതി സരിത എസ്. നായർക്ക് സോളാർ കമ്മീഷൻ അനുമതി നൽകി. ഉമ്മൻ ചാണ്ടിയെ നേരിട്ട് വിസ്തരിക്കാൻ അനുവദിക്കണമെന്ന സരിതയുടെ ആവശ്യം അംഗീകരിച്ചു കൊണ്ടാണ് ജസ്റ്റീസ് ജി. ശിവരാജൻ അധ്യക്ഷനായ സോളാർ കമ്മീഷന്റെ നടപടി.

ഉമ്മൻചാണ്ടിയോട് നാല് ചോദ്യങ്ങൾ ചോദിക്കാനുണ്ടെന്ന് സരിത പറഞ്ഞു. മറ്റ് ചോദ്യങ്ങൾ അഭിഭാഷകൻ ചോദിക്കും. എന്നാൽ തന്‍റെ നാല് ചോദ്യങ്ങൾക്ക് ഉമ്മൻചാണ്ടി പച്ചക്കള്ളം പറയുകയാണെന്നും സരിത പറഞ്ഞു.

അതേസമയം, സോളാർ കമ്മീഷനിൽ ഇന്നു ഹാജരായ ഉമ്മൻ ചാണ്ടി മുൻ എം.പി അബ്ദുള്ളക്കുട്ടിക്കെതിരെ സരിത നൽകിയ ലൈംഗീകരോപണ പരാതിയെ കുറിച്ച് അറിയാമെന്ന് മൊഴി നൽകി. പക്ഷേ പരാതിയിൽ എന്തു നടപടി സ്വീകരിച്ചുവെന്ന് ഇപ്പോൾ വെളിപ്പെടുത്താനാവില്ലെന്നും അദ്ദേഹം പറഞ്ഞു. എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്ന ശേഷം സരിത നൽകിയ പരാതിയെ കുറിച്ചും അറിയാം. എന്നാൽ അന്വേഷണം നടക്കുന്നുണ്ടോ എന്ന് അറിയില്ലെന്നും ഉമ്മൻ ചാണ്ടി സോളാർ കമ്മീഷനു മുമ്പാകെ പറഞ്ഞു.

 

Tags:    
News Summary - saitha will interogate Oommenchandy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.