തീരം വിദേശകുത്തകകൾക്ക്​; സാഗർമാല തുറമുഖപദ്ധതിയിൽ കേരളത്തെ ഒഴിവാക്കുന്നു​

ക​ണ്ണൂ​ർ: കേ​ര​ള​തീ​രം കു​ത്ത​ക​ക​ൾ​ക്ക്​ തീ​റെ​ഴു​താ​ൻ,​ സാ​ഗ​ർ​മാ​ല ദേ​ശീ​യ തു​റ​മു​ഖ വി​ക​സ​ന​ശ്രേ​ണി​യി​ൽ​നി​ന്ന്​ കേ​ര​ള​ത്തെ ഒ​ഴി​വാ​ക്കു​ന്നു. ആ​ഭ്യ​ന്ത​ര ക​ണ്ടെ​യ്​​ന​ർ ക​പ്പ​ൽ സ​ർ​വി​സി​ന്​ വി​ദേ​ശ ക​മ്പ​നി​ക​ൾ​ക്ക്​ തീ​ര​ങ്ങ​ൾ തു​റ​ന്നി​ടു​ന്ന പു​തി​യ​ ‘ക​ബോ​ട്ടാ​ഷ്​’ നി​യ​മ​ഭേ​ദ​ഗ​തി​യോ​ടെ തു​റ​മു​ഖ​ങ്ങ​ൾ സ്വ​കാ​ര്യ ക​മ്പ​നി​ക​ൾ ന​വീ​ക​രി​ച്ച്​ ന​ട​ത്ത​െ​ട്ട എ​ന്ന അ​ലി​ഖി​ത നി​ല​പാ​ടി​​​െൻറ ഭാ​ഗ​മാ​ണി​ത്. സാ​ഗ​ർ​മാ​ല പ​ദ്ധ​തി​യി​ൽ 2015ൽ ​കേ​ര​ള​ത്തി​ന്​ അ​നു​മ​തി​ന​ൽ​കി​യി​ട്ടും ഇ​നി​യും രൂ​പ​രേ​ഖ​പോ​ലും സ​മ​ർ​പ്പി​ക്കാ​നാ​യി​ല്ല. ച​ര​ക്ക് ക​ട​ത്തും ക​യ​റ്റു​മ​തി​യും വ​ര്‍ധി​പ്പി​ക്കാ​നാ​യി തീ​ര​ങ്ങ​ളി​ലെ അ​നു​യോ​ജ്യ​മാ​യ എ​ല്ലാ തു​റ​മു​ഖ​ങ്ങ​ളും ആ​ഗോ​ള​നി​ല​വാ​ര​ത്തി​ല്‍ വി​ക​സി​പ്പി​ച്ച് റോ​ഡ്, ​െറ​യി​ൽ, വി​മാ​ന​മാ​ര്‍ഗ​ങ്ങ​ളി​ലൂ​ടെ ജ​ല​പാ​ത​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന​താ​ണ്​ സാ​ഗ​ര്‍മാ​ല പ​ദ്ധ​തി.

 ‘സാ​ഗ​ര്‍മാ​ല’​യി​ല്‍ കേ​ര​ള​ത്തെ തെ​ര​ഞ്ഞെ​ടു​ത്ത​താ​യി 2015 ​െസ​പ്​​റ്റം​ബ​റി​ൽ കേ​ന്ദ്ര ക​പ്പ​ല്‍ഗ​താ​ഗ​ത മ​ന്ത്രി പൊ​ന്‍രാ​ധാ​കൃ​ഷ്ണ​ന്‍ ക​ണ്ണൂ​രി​ൽ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. അ​ദ്ദേ​ഹം തു​റ​മു​ഖ​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കു​ക​യും ചെ​യ്​​തു. വ​ർ​ഷം മൂ​ന്നു​ പി​ന്നി​ട്ടി​ട്ടും കൊ​ല്ലം തു​റ​മു​ഖ​ത്തി​ന്​ നാ​മ​മാ​ത്ര വി​ഹി​തം ന​ൽ​കി​യ​തി​ന​പ്പു​റം ഒ​ന്നും ഉ​ണ്ടാ​യി​ല്ല. അ​ഴീ​ക്ക​ൽ, ബേ​പ്പൂ​ർ, കൊ​ടു​ങ്ങ​ല്ലൂ​ർ, ആ​ല​പ്പു​ഴ, കൊ​ല്ലം തു​റ​മു​ഖ​ങ്ങ​ളെ ​കോ​ർ​ത്തി​ണ​ക്കി സം​സ്ഥാ​നം നാ​ലു​ വ്യ​ത്യ​സ്​​ത രൂ​പ​രേ​ഖ​ക​ൾ ന​ൽ​കി​യി​രു​ന്നു. അ​ഴീ​ക്ക​ൽ 500 കോ​ടി, ബേ​പ്പൂ​ർ 40 കോ​ടി, കൊ​ടു​ങ്ങ​ല്ലൂ​ർ 120 കോ​ടി, ആ​ല​പ്പു​ഴ 140 കോ​ടി, കൊ​ല്ലം 20 കോ​ടി എ​ന്നി​ങ്ങ​നെ രൂ​പ​രേ​ഖ​യാ​ണ്​ തു​റ​മു​ഖ​വ​കു​പ്പ്​ ത​യാ​റാ​ക്കി​യ​ത്. പൊ​ന്നാ​നി തു​റ​മു​ഖ​ത്തി​ന്​ അ​നു​ബ​ന്ധ പാ​ക്കേ​ജും ക​​ണ്ടെ​ത്തി.  

സാ​ഗ​ർ​മാ​ല ഫോ​ർ​മാ​റ്റി​ൽ പ​ദ്ധ​തി​രൂ​പ​രേ​ഖ സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന്​ കേ​ന്ദ്രം പി​ന്നെ തി​രു​ത്തി. ഇ​ത​നു​സ​രി​ച്ച്​ കി​റ്റ്​​കോ​യെ രൂ​പ​രേ​ഖ ​ത​യാ​റാ​ക്കാ​ൻ ഏ​ൽ​പി​ച്ചു​വെ​ങ്കി​ലും നീ​ണ്ടു. ഇ​പ്പോ​ൾ വി​ഴി​ഞ്ഞം പ​ദ്ധ​തി​യു​ടെ തു​ട​ർ​ച്ച​യാ​യി അ​ഴീ​ക്ക​ൽ തു​റ​മു​ഖ​വും സ്വ​കാ​ര്യ ഗ്രൂ​പ്പു​ക​ൾ​ക്ക്​ ന​ൽ​കാ​നു​ള്ള പു​തി​യ സ​ർ​േ​വ ആ​രം​ഭി​ച്ച​തോ​ടെ സാ​ഗ​ർ​മാ​ല പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​മാ​യി​രു​ന്ന കേ​ര​ള​തീ​രം പൂ​ർ​ണ​മാ​യും സ്വ​കാ​ര്യ ക​ൺ​സോ​ർ​ട്യ​ത്തി​ലേ​ക്ക്​ വ​രു​മെ​ന്ന​നി​ല​യാ​ണ്. 

നി​ല​വി​ലു​ള്ള 14 തീ​ര സാ​മ്പ​ത്തി​ക മേ​ഖ​ല​ക​ളി​ൽ കേ​ര​ള സോ​ണി​ല്‍ കൊ​ച്ചി മാ​ത്ര​മേ ദേ​ശീ​യ​ത​ല​ത്തി​ലു​ള്ള വ​ന്‍കി​ട തു​റ​മു​ഖ​ങ്ങ​ളി​ല്‍ ഉ​ള്‍പ്പെ​ടു​ന്നു​ള്ളൂ. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സാ​ഗ​ര്‍മാ​ല ദേ​ശീ​യ തു​റ​മു​ഖ ശൃം​ഖ​ല​യി​ല്‍ കേ​ര​ള​ത്തി​ന് താ​ല്‍പ​ര്യ​മു​ള്ള തു​റ​മു​ഖ​ങ്ങ​ളു​ടെ പ​ദ്ധ​തി ക്ഷ​ണി​ച്ച​ത്. കൂ​ടു​ത​ൽ സ്ഥ​ലം ല​ഭ്യ​മാ​യ അ​ഴീ​ക്ക​ൽ തു​റ​മു​ഖ​ത്തി​ന്​ മു​ൻ​ഗ​ണ​ന ന​ൽ​കി​യാ​ണ്​ സം​സ്ഥാ​നം പ​ദ്ധ​തി​ക്ക്​ 2015ൽ​ത​ന്നെ അ​പേ​ക്ഷി​ച്ച​ത്. 

1958ലെ ​മ​ർ​ച്ച​ൻ​റ്​ ഷി​പ്പി​ങ്​ നി​യ​മ​പ്ര​കാ​രം ഇ​ന്ത്യ​യി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത്​ നി​കു​തി ന​ൽ​കു​ന്ന ക​പ്പ​ലു​ക​ൾ​േ​ക്ക ആ​ഭ്യ​ന്ത​ര ച​ര​ക്ക്​ ഗ​താ​ഗ​ത അ​നു​മ​തി​യു​ണ്ടാ​യി​രു​ന്നു​ള്ളൂ. ഇൗ ​നി​ബ​ന്ധ​ന​യാ​ണ്​ ക​ഴി​ഞ്ഞ​ മേ​യി​ൽ​ കേ​ന്ദ്രം ഒ​ഴി​വാ​ക്കി​യ​ത്. രാ​ജ്യ​ത്ത്​ ഏ​റ്റ​വും കൂ​ടു​ത​ൽ തു​റ​മു​ഖ​ങ്ങ​ൾ ​ൈക​യി​ലു​ള്ള അ​ദാ​നി ഗ്രൂ​പ്പു​മാ​യി ബ​ന്ധ​മു​ള്ള വി​ദേ​ശ​കു​ത്ത​ക​ക​ൾ​ക്ക്​ സ​ഹാ​യ​ക​മാ​ണ്​ ഇൗ ​ഭേ​ദ​ഗ​തി. വി​ഴി​ഞ്ഞം സ്വ​ന്ത​മാ​ക്കി​യ അ​ദാ​നി​ഗ്രൂ​പ്പി​ന്​ കേ​ര​ള​ത്തി​ൽ വ​ലി​യ നേ​ട്ട​മു​ണ്ടാ​ക്കു​ന്ന​താ​ണ്​ ഇ​ത്. 

Tags:    
News Summary - Sagarmala project in kerala-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.