സഫീർ വധം: ഒരാൾകൂടി അറസ്റ്റിൽ

മണ്ണാർക്കാട്: കുന്തിപ്പുഴ സഫീർ വധക്കേസിൽ ഒരാൾകൂടി പിടിയിൽ. കുന്തിപ്പുഴ നമ്പിയംകുന്ന് കോടിയിൽ വീട്ടിൽ സൈഫ് അലി എന്ന സൈഫുവിനെയാണ് (22) പ്രത്യേക അന്വേഷണസംഘം അറസ്​റ്റ്​ ചെയ്തത്. ഇതോടെ പിടിയിലായവരുടെ എണ്ണം ആറായി.

സൈഫ് അലിയാണ്​ ഓട്ടോയിൽ സംഭവസ്​ഥലത്ത് പ്രതികളെ എത്തിച്ചതെന്നും സംഭവത്തെക്കുറിച്ച് സൈഫ് അലിക്ക് വ്യക്​തമായ അറിവുണ്ടായിരുന്നതായും അന്വേഷണസംഘം പറഞ്ഞു. ഓട്ടോയും പിടികൂടി. ഓട്ടോയിൽ മറ്റ് രണ്ടുപേർ കൂടിയുണ്ടായിരുന്നതായി അന്വേഷണസംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്.

കുന്തിപ്പുഴ തച്ചംകുന്നൻ വീട്ടിൽ അബ്​ദുൽ ബഷീർ എന്ന പൊടി ബഷീർ (24), കോട്ടോപ്പാടം കച്ചേരിപ്പറമ്പ് മേലേപ്പീടിക വീട്ടിൽ മുഹമ്മദ് ഷാർജിൻ എന്ന റിച്ചു (20), മണ്ണാർക്കാട് എം.ഇ.എസ്​ കോളജിന് സമീപം മുളയങ്കായിൽ വീട്ടിൽ റാഷിദ് (24), ചോമേരി ഗാർഡൻ കോലോത്തൊടി വീട്ടിൽ മുഹമ്മദ് സുബ്ഹാൻ (20), കുന്തിപ്പുഴ പാണ്ടിക്കാട്ടിൽ വീട്ടിൽ പി. അജീഷ് എന്ന അപ്പുട്ടൻ (24) എന്നിവരെ നേരത്തെ അറസ്​റ്റ്​ ചെയ്തിരുന്നു. അറസ്​റ്റിലായ ബഷീറിന് വ്യക്​തിവിരോധമൊന്നുമില്ലെന്നാണ് പൊലീസ്​ വിലയിരുത്തൽ. കൂടുതൽ പേരുടെ അറസ്​റ്റ്​ ഉടനുണ്ടായേക്കും.


 

Tags:    
News Summary - safeer murder- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.