Posted On
date_range Updated On
date_range അരിമ്പ്ര മനങ്ങറ്റ ജുമ മസ്ജിദ് ഖാദിയായി സാദിഖലി തങ്ങൾ ഇന്ന് ചുമതലയേൽക്കും
മലപ്പുറം: പാണക്കാട് ഉമറലി ശിഹാബ് തങ്ങൾ ഖാദിയായിരുന്ന മലപ്പുറം അരിമ്പ്ര മനങ്ങറ്റ ജുമ മസ്ജിദിൽ പുദിയ ഖാദിയായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഇന്ന് ചുമതലയേൽക്കും. ഉച്ച 12മണിയോടെ പള്ളിയിൽ നടക്കുന്ന ചടങ്ങിലാണ് ഖാദി സ്ഥാനം ഏറ്റെടുക്കുക. ഉമറലി ശിഹാബ് തങ്ങളുടെ മരണശഷം ദീർഘകാലമായി പള്ളി ഖത്തീബ് യൂസുഫ് ഫൈസിക്കായിരുന്നു ഖാദി ചുമതല.
അടുത്തിടെ ചേർന്ന പള്ളി കമ്മിറ്റി ജനറൽ ബോഡി യോഗമാണ് ഖാദിയായി പാണക്കാട് തങ്ങളെ നിശ്ചയിച്ചത്. പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്ക് ഖാദി സ്ഥാനം വഹിക്കാനുള്ള ഇസ്‍ലാമിക പാണ്ഡിത്യമില്ലെന്ന സമസ്ത നേതാവ് ഉമർ ഫൈസി മുക്കത്തിന്റെ ആരോപണവും അതേചൊല്ലിയുള്ള വിവാദങ്ങളും നിലനിൽക്കെയാണ് പുതിയ സ്ഥാനാരോഹണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.