തള്ളിപ്പറഞ്ഞ് നേതാക്കൾ, ഒറ്റപ്പെട്ട് അടൂർ പ്രകാശ്; ഘടകകക്ഷികൾക്കും അതൃപ്തി

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രാ​യ വെ​ടി​പൊ​ട്ടി​ക്ക​ലി​ൽ ഒ​റ്റ​പ്പെ​ട്ട് യു.​ഡി.​എ​ഫ് ക​ൺ​വീ​ന​ർ അ​ടൂ​ർ പ്ര​കാ​ശ്. പാ​ർ​ട്ടി​യി​ൽ കാ​ര്യ​മാ​യ പി​ന്തു​ണ കി​ട്ടി​യി​ല്ലെ​ന്ന് മാ​ത്ര​മ​ല്ല, വി​മ​ർ​ശ​നം ഉയ​രു​ക​യും മ​റു​ഭാ​ഗ​ത്ത് ഘ​ട​ക​ക​ക്ഷി​ക​ൾ അ​തൃ​പ്തി പ്ര​ക​ടി​പ്പി​ക്കു​ക​യും ചെ​യ്ത​തോ​ടെ​യാ​ണ് അ​ടൂ​ർ പ്ര​കാ​ശ് ഒ​റ്റ​പ്പെ​ട്ട​ത്. ഒ​രു​ വി​ഭാ​ഗം നേ​താ​ക്ക​ളു​ടെ ആ​ശി​ർ​വാ​ദ​ത്തോ​ടെ​യാ​യി​രു​ന്നു നീ​ക്ക​ങ്ങ​ളെ​ങ്കി​ലും പ​രോ​ക്ഷ പ​രാ​മ​ർ​ശ​ങ്ങ​ൾ​ക്ക് അ​പ്പു​റം അ​ടൂ​ർ പ്ര​കാ​ശി​നെ പ​ര​സ്യ​മാ​യി പി​ന്തു​ണ​ക്കാ​ൻ ഇ​വ​രാ​രും ത​യാ​റാ​യി​ല്ല.

ഉ​ന്ന​യി​ച്ച വി​ഷ​യ​ങ്ങ​ൾ ശ​രി​യാ​ണെ​ന്ന് പ​റ​യു​ന്ന നേ​താ​ക്ക​ൾ​പോ​ലും ഇ​തി​നാ​യി തെ​ര​ഞ്ഞെ​ടു​ത്ത സ​മ​യ​വും സ​ന്ദ​ർ​ഭ​വും രീ​തി​യും സ്ഥ​ല​വും തെ​റ്റി​പ്പോ​യെ​ന്ന അ​ഭി​പ്രാ​യ​മു​ള്ള​വ​രാ​ണ്. പാ​ർ​ട്ടി കാ​ര്യ​ങ്ങ​ൾ പു​റ​ത്ത് പ​റ​യു​ന്ന​തി​നോ​ട് താ​ൻ ഒ​രി​ക്ക​ലും യോ​ജി​ക്കു​ന്നി​ല്ലെ​ന്ന എ.​ഐ.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ലി​ന്‍റെ പ്ര​തി​ക​ര​ണം പ്ര​കാ​ശി​നെ പ​ര​സ്യ​മാ​യി ത​ള്ളി​പ്പ​റ​യു​ന്ന​തി​ന് തു​ല്യ​മാ​യി.

ച​ർ​ച്ച​ക​ളു​ടെ അ​ഭാ​വ​മു​ണ്ടെ​ങ്കി​ൽ അ​ത് പൊ​തു​വാ​യ​ല്ല പ​റ​യേ​ണ്ട​തെ​ന്നും അ​ഭി​പ്രാ​യ​ങ്ങ​ൾ പാ​ർ​ട്ടി​ക്കു​ള്ളി​ലാ​ണ് പ​റ​യേ​ണ്ട​തെ​ന്നു​മു​ള്ള എ.​പി. അ​നി​ൽ​കു​മാ​റി​ന്‍റെ വാ​ക്കു​ക​ളി​ലും കാ​ര്യ​ങ്ങ​ൾ വ്യ​ക്തം. സ​ർ​ക്കാ​ർ ആ​ക്ര​മി​ക്ക​പ്പെ​ടു​മ്പോ​ൾ പ്ര​തി​രോ​ധം സൃ​ഷ്‌​ടി​ക്കേ​ണ്ട​യാ​ൾ മു​ഖ്യ​മ​ന്ത്രി​യെ വി​മ​ർ​ശി​ക്കാ​ൻ വാ​ർ​ത്ത​ സ​മ്മേ​ള​നം വി​ളി​ച്ച​ത് ഔ​ചി​ത്യ​മി​ല്ലാ​ത്ത​തും പ​ദ​വി​ക്ക് നി​ര​ക്കാ​ത്ത​തു​മാ​യ ന​ട​പ​ടി​യാ​ണെ​ന്ന് രാ​ജ്‌​മോ​ഹ​ൻ ഉ​ണ്ണി​ത്താ​നും, അ​റി​യേ​ണ്ട കാ​ര്യ​ങ്ങ​ളെ​ല്ലാം കൃ​ത്യ​മാ​യി മു​ഖ്യ​മ​ന്ത്രി അ​റി​യി​ക്കാ​റു​ണ്ടെ​ന്ന് മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​നും തു​റ​ന്ന​ടി​ച്ച​തോ​ടെ അ​ടൂ​ർ പ്ര​കാ​ശ് കൂ​ടു​ത​ൽ പ്ര​തി​രോ​ധ​ത്തി​ലാ​യി.

എ​ങ്കി​ലും പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ളി​ൽ ഉ​റ​ച്ചു​നി​ൽ​ക്കു​ക​യും പ​രാ​തി എ.​​ഐ.​സി.​സി​യെ അ​റി​യി​ക്കു​മെ​ന്ന്​ ആ​വ​ർ​ത്തി​ക്കു​ക​യു​മാ​ണ് അടൂർ​ പ്ര​കാ​ശ്. കോ​ൺ​ഗ്ര​സി​ലെ ആ​ഭ്യ​ന്ത​ര പ്ര​ശ്ന​ങ്ങ​ൾ​ക്ക​പ്പു​റം മു​ന്ന​ണി സം​വി​ധാ​ന​മെ​ന്ന നി​ല​യി​ൽ യു.​ഡി.​എ​ഫി​ന്റെ കെ​ട്ടു​റ​പ്പി​നെ പ​രി​ക്കേ​ൽ​പ്പി​ക്കു​ന്ന​താ​ണ് അ​ടൂ​ർ പ്ര​കാ​ശി​ന്‍റെ പ​രാ​മ​ർ​ശ​ങ്ങ​ൾ. വി​വാ​ദ​ങ്ങ​ൾ മു​സ്​​ലിം ലീ​ഗി​ൽ വ​ലി​യ അ​തൃ​പ്തി​ക്കി​ട​യാ​ക്കി. മുന്നണിക്കുള്ളിൽ എല്ലാ തീരുമാനങ്ങളും ഉഭയകക്ഷി ചർച്ചകളിലൂടെയാണ് എടുക്കുന്നതെന്നും എം.കെ. മുനീറിന്റെ നിയമനത്തിൽ നേരത്തേതന്നെ ധാരണയായതാണെന്നുമുള്ള പി.കെ. കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം പ്രകാശിന്‍റെ വാദങ്ങളെ തള്ളുന്നതായി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.