പള്ളികളിൽ ബോധവത്കരണം ഉണ്ടാകും, വിശ്വാസികൾ ഭരണാധികാരികളെ ഭയപ്പെടരുതെന്ന് സാദിഖലി തങ്ങൾ

മലപ്പുറം: വഖഫ് നിയമങ്ങൾ അടക്കമുള്ള വിഷയങ്ങളിൽ സംസ്ഥാന സർക്കാർ സ്വീകരിച്ച നിലപാടിനെതിരെ പള്ളികളിൽ ബോധവത്കരണം ഉണ്ടാകുമെന്ന് മുസ് ലിം ലീഗ് ഉന്നതാധികാര സമിതിയംഗം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. അടുത്ത വെള്ളിയാഴ്ച മഹല്ല് തലത്തിൽ ബോധവത്കരണം നടത്തുമെന്നും സാദിഖലി തങ്ങൾ പറഞ്ഞു.

വിശ്വാസികൾ കാര്യം പറയുമ്പോൾ അതിൽ രാഷ്ട്രീയം കലർത്തുന്നത് ശരിയല്ല. അത് വിഭാഗീയത ഉണ്ടാക്കും. വിശ്വാസികൾ ഭരണാധികാരികളെ ഭയപ്പെടരുത്. ബോധവത്കരണം നടത്തണമെന്നത് മുസ് ലിം സംഘടനകളുടെ കൂട്ടായ തീരുമാനമാണ്. ഈ തീരുമാനത്തിന് പിന്നാലെ വിഷയത്തെ ചിലർ രാഷ്ട്രീയവൽകരിച്ചു. നിലവിലെ വിവാദം ചിലർ ഉണ്ടാക്കിയതാണെന്നും സാദിഖലി തങ്ങൾ പറഞ്ഞു.

സൂക്ഷ്മതയുടെ ഭാഗമായി പള്ളികളിൽ പ്രതിഷേധം വേണ്ടെന്നാണ് സമസ്തയുടെ നിലപാട്. പള്ളികളിൽ രാഷ്ട്രീയം പറയേണ്ടെന്നാണ് ജിഫ്രി തങ്ങൾ പറഞ്ഞത്. ബോധവത്കരണം നടത്തേണ്ടെന്ന് പറഞ്ഞിട്ടില്ല. ആ നിലപാടിനെ മുസ് ലിം ലീഗ് മാനിക്കുന്നു. ലീഗ് സമസ്തയുടെ നിലപാടിനൊപ്പമാണെന്നും സാദിഖലി തങ്ങൾ വ്യക്തമാക്കി.

മഹല്ല്. പഞ്ചായത്ത് തലങ്ങളിൽ പ്രതിഷേധ സംഗമങ്ങൾ നടത്താമെന്ന് ജിഫ്രി തങ്ങൾ പറഞ്ഞിട്ടുണ്ട്.മുഖ്യമന്ത്രി ചർച്ചക്ക് വിളിച്ചാൽ പോകാവുന്നതാണ്. വിശ്വാസപരമായ കാര്യങ്ങളിൽ സർക്കാർ അതാത് മതവിഭാഗങ്ങളുമായി ചർച്ച ചെയ്യണം. പള്ളികളിലെ ബോധവത്കരണത്തിൽ വിശ്വാസികൾ മാത്രമല്ല സർക്കാരും ഉൾപ്പെടുമെന്നും സാദിഖലി തങ്ങൾ മാധ്യമങ്ങളോട് പറഞ്ഞു.

വ​ഖ​ഫ് നി​യ​മ​നം പി.​എ​സ്.​സി​ക്ക് വി​ട്ട​ത​ട​ക്കം സർക്കാറിന്‍റെ മു​സ്​​ലിം വി​രു​ദ്ധ നി​ല​പാ​ടു​ക​ൾ​ക്കെ​തി​രെ വെ​ള്ളി​യാ​ഴ്ച എ​ല്ലാ പ​ള്ളി​ക​ളി​ലും ബോ​ധ​വ​ത്​​ക​ര​ണ പ്ര​ഭാ​ഷ​ണ​ങ്ങ​ൾ ന​ട​ത്താ​ൻ മു​സ്​​ലിം സം​ഘ​ട​ന​ക​ൾ കഴിഞ്ഞ ദിവസം തീ​രു​മാ​നിച്ചിരുന്നു. കോ​ഴി​ക്കോ​ട് എം.​എ​സ്.​എ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ചേ​ർ​ന്ന മു​സ്​​ലിം നേ​തൃ​സ​മി​തി കോ​ർ​ക​മ്മി​റ്റി യോ​ഗ​മാ​ണ് തീ​രു​മാ​ന​മെടുത്തത്.

വ​ഖ​ഫ് നി​യ​മ​നം പി.​എ​സ്.​സി​ക്ക് വി​ട്ട​തി​നെ​തി​രെ ഹൈ​കോ​ട​തി, സു​പ്രീം​കോ​ട​തി​ അ​ട​ക്ക​മു​ള്ള​വ​യെ സ​മീ​പി​ക്കാ​നും യോ​ഗം തീ​രു​മാ​നി​ച്ചിരുന്നു. വ​ഖ​ഫി​​ന്‍റേത്​ കേ​ന്ദ്ര നി​യ​മ​മാ​യ​തി​നാ​ൽ സം​സ്​​ഥാ​ന​ത്തി​ന്​ ഇ​ട​പെ​ടാ​ന​ധി​കാ​ര​മി​ല്ലെ​ന്ന്​ കാ​ണി​ച്ചാ​ണ്​ നി​യ​മ​ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്കു​ക. അ​ഡ്വ. വി.​കെ. ബീ​രാ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നി​യ​മ വി​ദ​ഗ്ധ​രു​മാ​യി കൂ​ടി​യാ​ലോ​ചി​ച്ചാ​ണ്​ അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ക്കു​ക.

ഡി​സം​ബ​ർ ആ​റി​ന് തി​ങ്ക​ളാ​ഴ്ച പ​ഞ്ചാ​യ​ത്ത് കേ​ന്ദ്ര​ങ്ങ​ളി​ൽ മു​സ്​​ലിം നേ​തൃ​സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ബ​ഹു​ജ​ന പ്ര​തി​ഷേ​ധ റാ​ലി​ക​ളും സം​ഘ​ടി​പ്പി​ക്കും. റാ​ലി​യി​ൽ പ്ര​ദേ​ശ​ത്തെ സ​മു​ദാ​യ രാ​ഷ്​​ട്രീ​യ സാം​സ്‌​കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​രെ പ​ങ്കെ​ടു​പ്പി​ക്കും.

തു​ട​ർ​ന്ന് കോ​ഴി​ക്കോ​ട്ടും തി​രു​വ​ന​ന്ത​പു​ര​ത്തും മു​സ്​​ലിം നേ​തൃ​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ബ​ഹു​ജ​ന സ​മ്മേ​ള​ന​ങ്ങ​ളും ന​ട​ത്തും. സം​ഘ്​​പ​രി​വാ​റി​നേ​ക്കാ​ൾ വ​ലി​യ ന്യൂ​ന​പ​ക്ഷ, ദ​ലി​ത്​ വി​രു​ദ്ധ ന​ട​പ​ടി​യാ​ണ്​ സം​സ്​​ഥാ​ന​ സ​ർ​ക്കാ​ർ ചെ​യ്യു​ന്ന​തെ​ന്ന്​ കോ​ർ ക​മ്മി​റ്റി യോ​ഗം ആ​രോ​പി​ച്ചിരുന്നു.

Tags:    
News Summary - Sadikali Thangal React to Waqf Issues

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.