ട്രെയിനുകള്‍ക്ക് ചെങ്ങന്നൂരില്‍ താല്‍ക്കാലിക സ്റ്റോപ്

കോട്ടയം: ശബരിമല തീര്‍ഥാടകരുടെ സൗകര്യാര്‍ഥം ട്രെയിനുകള്‍ക്ക് ചെങ്ങന്നൂര്‍ സ്റ്റേഷനില്‍ താല്‍ക്കാലിക സ്റ്റോപ് അനുവദിച്ചു.

ചെന്നൈ-തിരുവനന്തപുരം സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസ് (12697) -പുലര്‍ച്ചെ 3.49, തിരുവനന്തപുരം-ചെന്നൈ സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസ് (12698) -രാത്രി 10.17, തിരുവനന്തപുരം-നിസാമുദ്ദീന്‍ വീക്ക്ലി എക്സ്പ്രസ് (22653) -പുലര്‍ച്ചെ 2.28, നിസാമുദ്ദീന്‍-തിരുവനന്തപുരം വീക്ക്ലി എക്സ്പ്രസ് (22654) -രാവിലെ 11.25 എന്നീ ട്രെയിനുകള്‍ക്കാണ് രണ്ടു മിനിറ്റ് സ്റ്റോപ് അനുവദിച്ചിരിക്കുന്നത്.

ജനുവരി 16വരെ ഈ സൗകര്യം ഉണ്ടായിരിക്കുമെന്ന് ദക്ഷിണ റെയില്‍വേ അറിയിച്ചു.

 

Tags:    
News Summary - sabarimala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.