മല കയറാനെത്തിയ തെലുങ്കാന സ്വദേശിനികൾ മടങ്ങി

പമ്പ: ശബരിമല ദർശനത്തിനെത്തിയ തെലുങ്കാന സ്വദേശിനികൾ പ്രതിഷേധത്തെ തുടർന്ന് മല കയറാതെ മടങ്ങി. ഗുണ്ടൂർ സ്വദേശികളായ വാസന്തിയും ആദിശേഷിയും ആണ് പ്രായത്തെ ചൊല്ലിയുള്ള പ്രതിഷേധത്തെ തുടർന്ന് മടങ്ങി പോയത്.

അതേസമയം, സ്ത്രീകൾക്കൊപ്പമുള്ള പുരുഷന്മാരും വയോധികരും ശബരിമല സന്ദർശനത്തിനായി സന്നിധാനത്തേക്ക് തിരിച്ചു. സ്ത്രീകളെ അവർ നിലക്കലിൽ വന്ന വാഹനത്തിന്‍റെ സമീപത്തേക്ക് പൊലീസ് സുരക്ഷയിൽ എത്തിക്കും.

ഗുണ്ടൂർ സ്വദേശികളായ വാസന്തിയും ആദിശേഷിയും കുടുംബത്തോടൊപ്പമാണ് ശബരിമല ദർശനത്തിനായി പമ്പയിലെത്തിയത്. പമ്പയിൽ നിന്ന് കാനനപാതയിലൂടെ മുന്നോട്ടു പോയ സ്ത്രീകളെ ചെളിക്കുഴിക്ക് സമീപം അയ്യപ്പ ഭക്തർ തടയുകയായിരുന്നു. തുടർന്ന് സ്ത്രീകളെ പമ്പയിലെ പൊലീസിന്‍റെ ഗാർഡ് റൂമിലേക്ക് മാറ്റി. തിരിച്ചറിയൽ രേഖ പരിശോധിച്ചതിനെ തുടർന്ന് സ്ത്രീകൾക്ക് 50 വയസ് കഴിഞ്ഞിട്ടില്ലെന്ന് പൊലീസ് സ്ഥിരീകരിച്ചു.

പ്രതിഷേധങ്ങൾ അറിയാതെയാണ് പമ്പയിലെത്തിയതെന്ന് സ്ത്രീകൾ പൊലീസിനെ അറിയിച്ചു. സാധിച്ചാൽ ശബരിമല ദർശനം നടത്താമെന്ന് കരുതി. പ്രതിഷേധമുണ്ടെങ്കിൽ തിരിച്ചു പോകാൻ തയാറാണെന്നും സ്ത്രീകൾ പറഞ്ഞു.

Tags:    
News Summary - Sabarimala Women Entry Andra Ladies -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.