Posted On
date_range Updated On
date_range ശബരിമല സ്ത്രീ പ്രവേശനം: ഒരുക്കങ്ങൾ ദേവസ്വം ബോർഡ് ഹൈകോടതിയിൽ അറിയിക്കും
കൊച്ചി: സ്ത്രീ പ്രവേശനം സംബന്ധിച്ച സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ ശബരിമലയിൽ ഒരുക്കുന്ന സൗകര്യങ്ങളെ കുറിച്ച് ദേവസ്വം ബോർഡ് ഇന്ന് ഹൈകോടതിയെ അറിയിച്ചേക്കും. സ്ത്രീകൾക്ക് മാത്രമായി ശൗചാലയം ഒരുക്കുമെന്നത് അടക്കമുള്ള വിവരങ്ങൾ ബോർഡ് കോടതിയിൽ ബോധിപ്പിക്കും. സുപ്രീംകോടതി വിധി നടപ്പാക്കുന്നതിനായി ശബരിമലയിൽ എന്തെല്ലാം സൗകര്യങ്ങൾ ഒരുക്കിയെന്ന് ഹൈകോടതി സർക്കാരിനോട് കഴിഞ്ഞ ദിവസം ആരാഞ്ഞിരുന്നു.
സ്ത്രീ ഭക്തരുടെ സുരക്ഷക്കായി രൂപീകരിക്കുന്ന പ്രത്യേക കോർ കമ്മിറ്റിയിൽ വനിതാ ഐ.പി.എസ് ഉദ്യോഗസ്ഥയെ ഉൾപ്പെടുത്തണമെന്ന് കോടതി നിർദേശിച്ചിരുന്നു. ഇക്കാര്യത്തിലും നിലപാട് അറിയിക്കാൻ സർക്കാരിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.